സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ർ​ക്കെതിര്: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി
Tuesday, May 17, 2022 11:13 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ക​ണ്ണീ​രി​നു വി​ല​ക​ല്‍​പ്പി​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ര​ട്ടി പ്ര​ഹ​രം വി​ത​ച്ചു​ള്ള വേ​ന​ല്‍​മ​ഴ​യും ഇ​പ്പോ​ള്‍ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യും മൂ​ലം കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​ക്കി സം​ഭ​ര​ണ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന നെ​ല്ല് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് തീ​രാ​ന​ഷ്ടം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ആ​ഴ്ച​ക​ളോ​ള​മാ​യി നെ​ല്ല് കൊ​യ്ത് പാ​ട​ത്ത് സം​ഭ​ര​ണ​ത്തി​നാ​യി കാ​ത്ത് കെ​ട്ടി​ക്കി​ട​ന്ന ക​ര്‍​ഷ​ക​രെ മി​ല്ലു​ട​മ​ക​ള്‍ പൂ​ര്‍​ണ​മാ​യും വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി.
നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് സ​ര്‍​ക്കാ​രു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ മി​ല്ലു​ട​മ​ക​ള്‍ കൊ​യ്ത് പാ​ട​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന നെ​ല്ല് കൃ​ത്യ​സ​മ​യ​ത്ത് ക​യ​റ്റി​ക്കൊ​ണ്ട് പോ​കാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക്വി​ന്‍റ​ല്‍ നെ​ല്ലാ​ണ് പാ​ട​ങ്ങ​ളി​ല്‍ ന​ശി​ച്ച​ത്. ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ത്തി​ന് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ത്തി ക​ബ​ളി​പ്പി​ക്കാ​നാ​ണ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും ശ്ര​മി​ക്കു​ന്ന​ത്.
കൊ​യ്തി​ട്ട നെ​ല്ല് മ​ഴ​യ്ക്ക് മു​മ്പ് ത​ന്നെ സം​ഭ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത്ര വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.
കി​ഴി​വി​ന്‍റെ പേ​രി​ല്‍ വ​ന്‍ കൊ​ള്ള​യാ​ണ് മി​ല്ലു​ട​മ​ക​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ നെ​ല്ല് സം​ഭ​ര​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത സ​പ്ലൈ​കോ കൃ​ഷി​ക്കാ​രെ തു​ട​ര്‍​ച്ച​യാ​യി ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്.
ക​ര്‍​ഷ​ക​രെ കൂ​ടു​ത​ല്‍ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​ന് വ​രും​നാ​ളു​ക​ളി​ല്‍ നേ​തൃ​ത്വം ന​ല്‍​കേ​ണ്ടി വ​രു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.