ദി​വ്യ​പ്ര​ബോ​ധ​ന​വും ധ്യാ​ന​യ​ജ്ഞ​വും
Tuesday, May 17, 2022 11:13 PM IST
അ​മ്പ​ല​പ്പു​ഴ: ശ്രീ​നാ​രാ​യ​ണ ദി​വ്യ​പ്ര​ബോ​ധ​ന​വും ധ്യാ​ന​യ​ജ്ഞ​വും ആ​രം​ഭി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പു​ന്ന​പ്ര നാ​ലു​പു​ര​യ്ക്ക​ൽ ശ്രീ​ദു​ർ​ഗാ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ശ്രീ ​നാ​രാ​യ​ണ ദി​വ്യ​പ്ര​ബോ​ധ​ന ധ്യാ​നയ​ജ്ഞ​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. യ​ജ്ഞ​വേ​ദി​യി​ലെ​ത്തി​യ യ​ജ്ഞാ​ചാ​ര്യ​നും ശി​വ​ഗി​രി മ​ഠാ​ധി​പ​തി​യു​മാ​യ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ളെ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി.​പി.​ സ​ലിം​കു​മാ​ർ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​രോ​ജി​നി കൃ​ഷ്ണ​ൻ, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി രാ​ഹു​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പൂ​ർ​ണകും​ഭം ന​ൽ​കി ആ​ന​യി​ച്ചു.
തു​ട​ർ​ന്ന് 108 പ​രി​ക​ർ​മി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ഞ്ചു ഹോ​മ​കു​ണ്ഠ​ങ്ങ​ളി​ലാ​യി യ​ജ്ഞാ​ചാ​ര്യ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാ​ശാ​ന്തി ഹ​വ​നം ന​ട​ന്നു. ആ​ർ.​സു​കു​മാ​ര​ൻ മാ​വേ​ലി​ക്ക​ര, എ​സ്.​ കി​ഷോ​ർ കു​മാ​ർ, ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ, ജി. ​പൊ​ന്ന​പ്പ​ൻ, വി.​വി. ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.