മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ ഡി​പ്പോ​ക​ൾ നി​ർ​ത്ത​ലാ​ക്കി; വ്യാ​പാ​രി​ക​ൾ ​ ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം
Tuesday, May 17, 2022 11:13 PM IST
മ​ങ്കൊ​മ്പ്: താ​ലൂ​ക്കി​ലെ റേ​ഷ​ൻ മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ ഡി​പ്പോ​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ ചെ​റു​കി​ട​ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. നേ​ര​ത്തെ കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ത​ന്നെ മ​ണ്ണെ​ണ്ണ ശേ​ഖ​രി​ച്ചി​രു​ന്ന വ്യാ​പാ​രി​ക​ളോ​ട് ഇ​പ്പോ​ൾ പു​റ​ക്കാ​ടു​ള്ള മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽനി​ന്നു മ​ണ്ണെ​ണ്ണ വാ​ങ്ങാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മ​ണ്ണെ​ണ്ണ വാ​ഹ​ന​ങ്ങ​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച് റേ​ഷ​ൻ ക​ട​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ങ്ങ​ൾ​ക്കു വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

താ​ലൂ​ക്കി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്തു​ള്ള നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് മ​ണ്ണെ​ണ്ണ​യെ​ടു​ക്കാ​ൻ പോ​ക​ണ​മെ​ങ്കി​ൽ 80 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ക്ക​ണം. ന​വീ​ക​ര​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​സി റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​തി​നാ​ൽ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ച​ങ്ങ​നാ​ശേ​രി-​തി​രു​വ​ല്ല- അ​മ്പ​ല​പ്പു​ഴ റോ​ഡ് വ​ഴി​വേ​ണം സ​ഞ്ച​രി​ക്കാ​ൻ. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന​താ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം.

കു​ട്ട​നാ​ട്ടി​ൽ അ​ഞ്ചു റേ​ഷ​ൻ മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ ഡി​പ്പോ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ എ​ട​ത്വ, ത​ല​വ​ടി, കി​ട​ങ്ങ​റ, നീ​രേ​റ്റു​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ത് ഒ​ന്ന​ര വ​ർ​ഷം മു​ന്പ് നി​ർ​ത്ത​ലാ​ക്കി. മ​ങ്കൊ​മ്പ് മാ​ത്ര​മാ​യി​രു​ന്നു കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്ര​യം. ഇ​വി​ട​ത്തെ വി​ത​ര​ണ​കേ​ന്ദ്ര​വും ഒ​രു മാ​സം മു​ന്പ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ വ്യാ​പാ​രി​ക​ൾ വ​ല​ഞ്ഞു. താ​ലൂ​ക്കി​ൽ 117 റേ​ഷ​ൻ​ക​ട​ക​ളാ​ണു​ള്ള​ത്.

മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. മു​ന്പ് വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത ഭ​വ​ന​മു​ള്ള​വ​ർ​ക്ക് അ​ഞ്ച് ലി​റ്റ​റും വൈ​ദ്യു​തീ​ക​രി​ച്ച ഭ​വ​ന​മു​ള്ള​വ​ർ​ക്ക് ഒ​രു ലി​റ്റു​മാ​യി​രു​ന്നു റേ​ഷ​ൻ മ​ണ്ണെ​ണ്ണ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. റേ​ഷ​ൻ​ക​ട​യു​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​ക്ക് എ​ടു​ക്കാ​നു​ള്ള അ​നു​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​ര​ലി​റ്റ​ർ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ര​യും കു​റ​ഞ്ഞ അ​ള​വി​ൽ മ​ണ്ണെ​ണ്ണ എ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​വ​നാ​ട് പ​റ​ഞ്ഞു. റേ​ഷ​ൻ മ​ണ്ണെ​ണ്ണ​യ്ക്ക് ലി​റ്റ​റി​ന് 84 രൂ​പ​യാ​ണ് വി​ല. പ​ക്ഷേ ലി​റ്റ​റി​ന് 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യി​രു​ന്ന ക​മ്മീ​ഷ​നാ​ണ് ഇ​പ്പോ​ഴും ന​ൽ​കു​ന്ന​ത്.