മ​ടവീഴ്ച: 164 ഏക്കർ വെള്ളത്തിൽ
Monday, May 16, 2022 10:58 PM IST
‍‍‍ഹ​രി​പ്പാ​ട്‍്‍്‍്‍്‍്/മാന്നാർ:‍ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ മ​ട​വീ​ഴ്ച​യ്ക്ക് ശ​മ​ന​മി​ല്ല. വൈ​പ്പി​ൻ​കാ​ട് വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്ന​ലെയു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ൽ 117 ഏ​ക്ക​റി​ലെ കൃ​ഷി വെ​ള്ള​ത്തി​ലാ​യി. കൊ​യ്ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പു​ല​ർ​ച്ചെ 12.30 ഓ​ടെ മ​ട​വീ​ണ​ത്. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളും എ​ത്തി​ച്ചി​രു​ന്ന​താ​ണ്. ഇ​ന്ന​ലെ കൊ​യ്ത്ത് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഇ​വി​ടെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ന്ന് വെ​ള്ളം ത​ള്ളി​ക്ക​യ​റി. 25 മീ​റ്റ​ർ നീ​ള​ത്തി​ൽ ബ​ണ്ട് പൊ​ട്ടി​യാ​ണ് മ​ട​വീ​ണ​ത്.
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മൂ​ന്നു ഭാ​ഗ​ത്തും ആ​റാ​ണ്. പ​ടി​ഞ്ഞാ​റും വ​ട​ക്കും അ​ച്ച​ൻ​കോ​വി​ലാ​റും കി​ഴ​ക്ക് അ​ച്ച​ൻ കോ​വി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ പു​ത്ത​നാ​റും ഒ​ഴു​കു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു ത​ന്നെ ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി​യോ​ടു​ൾ​പ്പ​ടെ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.
മ​ട​വീ​ണ ഭാ​ഗം ആ​ഴ​മു​ള്ള​താ​ണ്. ഇ​വി​ടെ തെ​ങ്ങി​ൻ കു​റ്റി​ക​ളും കാ​റ്റാ​ടി മ​ര​ക്ക​ഴ​ക​ളും മു​ള​യും ഉ​പ​യോ​ഗി​ച്ച്‌ താ​ങ്ങു കു​റ്റി​ക​ള​ടി​ച്ച് ഇ​തി​നി​ട​യി​ൽ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ നി​റ​ച്ചാ​ണ് ക​ർ​ഷ​ക​ർ ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. 30 എ​ച്ച്പി യു​ടെ പ​മ്പാ​യി​രു​ന്നു മോ​ട്ടോ​ർ ത​റ​യി​ലേ​ത്.
മ​ട പൊ​ട്ടി​ക്ക​യ​റി​യ വെ​ള്ളം പ​മ്പു ചെ​യ്ത് ക​ള​യാ​ൻ 30 എ​ച്ച് പി​യു​ടെ ര​ണ്ടു മോ​ട്ടോ​റു​ക​ൾ കൂ​ടി കൃ​ഷി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തു കി​ട്ടാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞു. ക​ർ​ഷ​നാ​യ പ​റ​പ്പ​ള്ളി​ൽ ബോ​ബി​യു​ടെ 10 എ​ച്ച്പി​യു​ടെ ര​ണ്ട് ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജി, സെ​ക്ര​ട്ട​റി വി​ജ​യ​ൻ, ക​ൺ​വീ​ന​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.​റ​വ​ന്യൂ - ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ട വീ​ണ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ചു.
മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ക​ണ്ണ​ൻ​കു​ഴി പാ​ട​ത്തു​ണ്ടാ​യ മ​ട വീ​ഴ്ച​യി​ൽ വി​ള​വെ​ടു​ക്കാ​റാ​യ മു​പ്പ​ത് ഏ​ക്ക​ർ നെ​ൽ​ക്കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​ട​വീ​ണ​ത്. മാ​ന്നാ​ർ കൃ​ഷി ഓ​ഫി​സ​ർ പി.​സി. ഹ​രി​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി, കാ​യം​കു​ളം ഇ​റി​ഗേ​ഷ​ൻ അ​സി.​എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ട​വീ​ണ ഭാ​ഗ​ത്ത് ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് ചെ​ളി​യും മ​ണ്ണു​മി​ട്ട് നി​ക​ത്തി.
എ​ട്ടു​വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന അ​മ്പ​തേ​ക്ക​റി​ലെ മു​പ്പ​തേ​ക്ക​ർ പാ​ട​മാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കൃ​ഷി​യി​റ​ക്കി​യ​ത്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടം​പേ​രൂ​ർ ആ​റി​നോ​ട് ചേ​ർ​ന്നു​ള്ള ക​ണ്ണ​ൻ​കു​ഴി പാ​ട്ട​ത്തി​നു സ​മീ​പം മ​ട​വീ​ഴ്ച​യു​ണ്ടാ​വാ​തി​രി​ക്കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​ന​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഷ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​തെ​ന്ന് കാ​യം​കു​ളം ഇ​റി​ഗേ​ഷ​ൻ അ​സി.​എ​ൻ​ജി​നീ​യ​ർ പി. ​ജ്യോ​തി പ​റ​ഞ്ഞു.
അതേസമയം, മാന്നാർ പ​രു​മ​ല സെ​മി​നാ​രി​യു​ടെ അ​രി​കു​പു​റം പാ​ട​ശേ​ഖ​ര​ത്തി​ൽ മടവീഴ് ചയെത്തുടർന്ന് 17 ഏക്കറിലെ കൃഷി വെള്ളത്തി ലായി. കൊ​യ്ത്തു തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ഴ ച​തി​ച്ചു. അ​രി​കു​പു​റം പാ​ട​ശേ​ഖ​ര​ത്തി​ൽ കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കൃ​ഷി ഇ​ല്ലാ​യി​രു​ന്നു. 17 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് മ​ട​വീ​ണ​ത്.

നെ​ല്ലു​ തൂ​ക്കു​ന്ന ത്രാ​സി​ൽ വെ​ട്ടി​പ്പ്

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ൽ പെ​യ്ത്തു​വെ​ള്ളം പാ​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ങ്ങാ​ത്ത​ത് കു​ട്ട​നാ​ട്ടി​ൽ നി​ലം​പൊ​ത്തി​യ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ത​ട​സ​മാ​കു​ന്നു. 10 മു​ത​ൽ 30 വ​രെ എ​ച്ച്പി​യു​ള്ള മോ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് പെ​യ്ത്തു​വെ​ള്ള​വും മ​ട​വീ​ഴ്ച​മൂ​ല​മു​ള്ള വെ​ള്ള​വും പ​ന്പ് ചെ​യ്ത് ക​ള​യു​ന്ന​ത്. എ​ന്നാ​ൽ മ​ണി​ക്കൂ​റി​ൽ പ​ത്തും പ​ന്ത്ര​ണ്ടും ത​വ​ണ​വ​രെ ക​റ​ണ്ടു​പോ​കു​ന്ന​ത് പ​ന്പിം​ഗ് ദു​ഷ്ക​ര​മാ​ക്കു​ക​യാ​ണെ​ന്ന് കു​ട്ട​നാ​ട് ക​ർ​ഷ​ക​സം​ഘം ട്ര​ഷ​റ​ർ പ​യ​സ് എ​ട​യാ​ടി പ​റ​ഞ്ഞു. പു​റം​ബ​ണ്ടി​നു അ​പ്പു​റം മ​ല​വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്പോ​ൾ ക​റ​ന്‍റു​പോ​യി പൊ​ടു​ന്ന​നെ പ​ന്പിം​ഗ് നി​ന്നാ​ൽ പു​റം​വെ​ള്ളം പെ​ട്ടി​യി​ലും പ​റ​യി​ലും ശ​ക്ത​മാ​യി അ​ടി​ക്കും. ഇ​ങ്ങ​നെ പെ​ട്ടി​യു​ടെ​യും പ​റ​യു​ടെ​യും അ​ട​പ്പി​ള​കി​യും മ​ട​വീ​ഴ്ച സം​ഭ​വി​ക്കാം.
ചി​ല മി​ല്ലു​കാ​ർ നെ​ല്ലു തൂ​ക്കാ​നാ​യി കൊ​ണ്ടു​വ​രു​ന്ന ത്രാ​സി​ൽ വെ​ട്ടി​പ്പു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​രു ക്വി​ന്‍റ​ൽ തൂ​ക്കു​ന്പോ​ൾ ര​ണ്ടു കി​ലോ കു​റ​വാ​ണ് ചി​ല ത്രാ​സു​ക​ൾ കാ​ണി​ക്കു​ന്ന​ത്. ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ത്രാ​സു​ക​ൾ പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ നെ​ല്ലി​ൽ വ​ൻ​കു​റ​വ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കും. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 6,000 ഹെ​ക്ട​ർ നി​ല​ത്തെ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ഇ​തി​ൽ 2,000 ഹെ​ക്ട​റി​ലെ നെ​ല്ല് പൂ​ർ​ണ​മാ​യും ന​ശി​ച്ചു.