"ഐ​ശ്വ​ര്യം' ജ​ങ്കാ​റി​ന്‍റെ ഐ​ശ്വ​ര്യം നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച
Monday, May 16, 2022 10:58 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​മ്പ​ളം നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി "ഐ​ശ്വ​ര്യം' ജ​ങ്കാ​ർ നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്നു. പാ​ണാ​വ​ള്ളി- പെ​രു​മ്പ​ളം ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഐ​ശ്വ​ര്യം ജ​ങ്കാ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ഇ​തു​വ​രെ ജ​ങ്കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യി​ട്ടി​ല്ല. ജ​ങ്കാ​ർ പൂ​ത്തോ​ട്ട ഫെ​റി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.​പാ​ണാ​വ​ള്ളി പെ​രു​മ്പ​ളം ജ​ങ്കാ​ർ സ​ർ​വീ​സ് പ​ണി​മു​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പെ​രു​മ്പ​ള​ത്ത് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​ത് പൂ​ത്തോ​ട്ട- വാ​ത്തി​ക്കാ​ട് ജ​ങ്കാ​ർ വ​ഴി​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​ങ്കാ​ർ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ ജ​ങ്കാ​റി​ന്‍റെ ഫി​റ്റ്ന​സ് സ​മ​യ​വും ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ര​ണ്ടു ജ​ങ്കാ​ർ സ​ർ​വീ​സു​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണി​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്ന ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ദ്വീ​പ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.