അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, May 16, 2022 10:55 PM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. 70 വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റേതാ​ണ് മൃ​ത​ദേ​ഹം. വെ​ള്ള നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും ക​റു​പ്പു നി​റ​ത്തി​ലു​ള്ള​തും ചു​വ​പ്പും നീ​ല​യും പു​ള്ളി​ക​ളു​മു​ള്ള കൈ​ലി​യു​മാ​ണ് വേ​ഷം. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497987067, 9497980282, 9846798079 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​വ​രം അ​റി​യി​ക്കു​ക.

വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും
കു​ടും​ബ​സം​ഗ​മ​വും

മാ​വേ​ലി​ക്ക​ര: എ​യ​ര്‍​ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ ചാ​പ്റ്റ​റി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ പി.​എ​സ്.​ സ​ന​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​ഒ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ കാ​ന്‍റീ​ന്‍ ഓ​ഫീ​സ​ര്‍ എ.​ സു​രേ​ഷ്‌​കു​മാ​ര്‍, എ​സ്.​ പ​ര​മേ​ശ്വ​ര​ന്‍, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍. സി.​പി.​രാ​ജ​ന്‍, ഹ​രി​ഹ​ര​ന്‍, ഗോ​പി​നാ​ഥ്, ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.