ക​ട്ട​പ്പു​റ​ത്താ​യ സ്‌​കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ച്
Monday, May 16, 2022 10:55 PM IST
ചാ​രും​മൂ​ട്: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കേ കോ​വി​ഡ് കാ​ല​ത്ത് സ​ർ​വീ​സ് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പു​റ​ത്താ​യ സ്‌​കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി അ​ധ്യാ​പ​ക​രും പി​ടി​എ​യും നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി. നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് എ​സ്കെ​വി എ​ൽ​പി സ്‌​കൂ​ളി​ലെ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് അ​ധ്യാ​പ​ക​രും പി​ടി​എ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സം​യു​ക്ത​മാ​യി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സു​മ​ന​സു​ക​ളി​ൽ നി​ന്ന് എ​ഴു​പ​തി​നാ​യി​രം രൂ​പ ഇ​വ​ർ സ്വ​രൂ​പി​ച്ചു. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്‌​കൂ​ളാ​ണി​ത്. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം വ​രു​മ്പോ​ൾ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ​ർ​ക്കാ​ർ സ്‌​കൂ​ൾ ആ​യ​തി​നാ​ൽ സാ​മ്പ​ത്തി​കം സ്വ​രൂ​പി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി​ടി​എ യും ​വി​ക​സ​ന സ​മി​തി​യും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.