കു​ട്ടി​ക​ളി​ലെ കോ​വി​ഡ്; ജാ​ഗ്ര​ത വേ​ണം
Friday, January 28, 2022 10:47 PM IST
ആ​ല​പ്പു​ഴ: കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യാ​ല്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ ന​ട​ത്താ​തെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം തേ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് അ​റി​യി​ച്ചു. തൊ​ണ്ട​വേ​ദ​ന, തൊ​ണ്ട കു​ത്തി​യു​ള്ള ചു​മ, ശ​രീ​രോ​ഷ്മാ​വ് 104 ഡി​ഗ്രി വ​രെ​യു​ള്ള പ​നി, ഛര്‍​ദ്ദി, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​ഗ​ണി​ക്ക​രു​ത്.

ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യ അ​ള​വി​ലും ഇ​ട​വേ​ള​ക​ളി​ലും ന​ല്‍​ക​ണം. ആ​റു മ​ണി​ക്കൂ​റി​ല്‍ ഒ​രു ത​വ​ണ​യെ​ങ്കി​ലും മൂ​ത്രം ന​ന്നാ​യി പോ​യി​ല്ലെ​ങ്കി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​ന്‍റെ സൂ​ച​ന തി​രി​ച്ച​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​ക​ണം. എ​ളു​പ്പ​ത്തി​ല്‍ ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം കൊ​ടു​ക്ക​ണം. മു​ല​കു​ടി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് മു​ല​യൂ​ട്ട​ല്‍ തു​ട​ര​ണം.

ചൂ​ട് കു​റ​ഞ്ഞി​രി​ക്കു​മ്പോ​ഴും കു​ഞ്ഞി​ന് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക, മു​ല​പ്പാ​ല്‍ കു​ടി​ക്കാ​തി​രി​ക്കു​ക, മൂ​ത്രം പോ​കു​ന്ന​ത് കു​റ​യു​ക, കൈ​കാ​ലു​ക​ളി​ല്‍ ത​ണു​പ്പ്, ചു​ണ്ടി​ന് നീ​ല നി​റം, ശ്വാ​സം എ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട്, ശ്വാ​സം എ​ടു​ക്കു​മ്പോ​ള്‍ തൊ​ണ്ട​യും നെ​ഞ്ചും കു​ഴി​ഞ്ഞു​വ​രി​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം.