പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് സം​ഘ​ർ​ഷം: ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ
Friday, January 28, 2022 10:33 PM IST
അ​മ്പ​ല​പ്പു​ഴ: പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ​ട​ത്ത് ര​മേ​ശ് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ ദി​വ​സം വ​ണ്ടാ​നം മാ​ധ​വമു​ക്കി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ര​മേ​ശ്.

ഇ​തോ​ടെ കേ​സി​ൽ മൊ​ത്തം 13 പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞദി​വ​സം അ​റ​സ്റ്റി​ലാ​യ 12 പേ​രും റി​മാ​ൻ​ഡി​ലാ​ണ്. ക​ണ്ടാ​ല​റി​യാ​വു​ന്ന24 പേ​ർ​ക്കെ​തി​രേ പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 ഓ​ടെ വ​ണ്ടാ​നം മാ​ധ​വമു​ക്കി​നു പ​ടി​ഞ്ഞാ​റ് കു​രി​ശ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു പു​ന്ന​പ്ര സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞ​ത്.

മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് കു​രി​ശ​ടി​ക്കു സ​മീ​പം നി​ന്നി​രു​ന്ന യു​വാ​വി​നെ ജീ​പ്പി​ൽ ക​യ​റ്റി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ജീ​പ്പ് ത​ട​യു​ക​യും ചി​ല്ലു​ക​ൾ പൊ​ട്ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​റി​ന്‍റെ ജീ​പ്പി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഏ​താ​നും പോ​ലീ​സു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മ​റ്റു​ള്ള​വ​രെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് പു​ന്ന​പ്ര പോ​ലീ​സ് പ​റ​ഞ്ഞു.