മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി ജോ​ലി​സ​മ​യം ചു​രു​ക്ക​ണ​മെ​ന്ന്
Friday, January 28, 2022 10:32 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രേ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ആ​റുമ​ണി​ക്കൂ​റി​ൽനി​ന്നു നാ​ലുമ​ണി​ക്കൂ​റാ​യി ചു​രു​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ​സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ആ​റു ദി​വ​സ​ത്തെ ഡ്യൂ​ട്ടി​ക്ക് ര​ണ്ട് ഓ​ഫ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ന​ഴ്സ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​ജി.​ ഷീ​ബ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞുവ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ വി​ശ്ര​മം കി​ട്ടാ​തെ ജോ​ലി​ക്കു വ​രേ​ണ്ടി വ​രു​ന്ന​തി​നാ​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള ജീ​വ​ന​ക്കാ​രി​ൽനി​ന്നു മ​റ്റു​ള്ള​വ​രി​ലേ​ക്കു രോ​ഗം പെ​ട്ടെ​ന്നു വ്യാ​പി​ക്കു​ക​യാ​ണ്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ നി​ല​വി​ൽ എ, ​ബി കാ​റ്റ​ഗ​റി​യി​ലു​ള്ള രോ​ഗി​ക​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ക്കു​ന്ന​ത്. സി ​കാ​റ്റ​ഗ​റി​യെ മാ​ത്രം പ്ര​വേ​ശി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​തി​നൊ​ന്നാം വാ​ർ​ഡ് തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നും കേ​ര​ള ഗ​വ. ന​ഴ്സ​സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.