ലി​നി ജോ​ളി മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, January 27, 2022 10:54 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കു ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ലി​നി ജോ​ളി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​രും പ​ങ്കെ​ടു​ത്തി​ല്ല. എ​ട്ടു എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ ഒ​രു ബി​ജെ​പി അം​ഗം മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്ലാ​തെ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി പ്ര​സ​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ധാ​ര​ണ പ്ര​കാ​രം ആ​ദ്യ ര​ണ്ട​രവ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നം​ഗ​ങ്ങ​ളു​ള്ള ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​നാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ആ​ദ്യ ഒ​രുവ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​ന്നെ മെ​ർ​ളി​ൻ ബൈ​ജു രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. 13 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തു​ക​മ്മ​ിറ്റി​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫി​ന് എ​ട്ടു സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​നു പു​റ​മെ സി​പി​എ​മ്മി​നു നാ​ലും, കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ഒ​ന്നും സീ​റ്റാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ​ത്ത് ര​ണ്ടം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും പു​റ​മെ ഒ​രു സീ​റ്റു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​ണ്ട്. ഭ​ര​ണ​പ​ക്ഷ​ത്ത് നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ബോ​ബ​ൻ ജോ​സി​ന് അ​ഞ്ചു വ​ർ​ഷ​വും തു​ട​രാ​മെ​ന്നാ​ണ് മു​ന്ന​ണി​യി​ലെ ധാ​ര​ണ.