മെ​ഡി​ക്ക​ല്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍
Thursday, January 27, 2022 10:53 PM IST
എ​ട​ത്വ: എം​ബി​ബി​എ​സ്, എം​ഡി സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട നെ​ടു​മ്പ്രം ന​ടു​വി​ലേ​മു​റി ഓ​ട്ടോ​ഫീ​സ് റോ​ഡി​ല്‍ ജ​നി​മോ​ന്‍​സ് കോ​ട്ടേ​ജി​ല്‍ ബൈ​ജു സൈ​മ​ണാ​ണ് (46) മാ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. എം​ബി​ബി​എ​സ് സീ​റ്റി​ന് ഒ​രാ​ളി​ല്‍ നി​ന്ന് 1512000 രൂ​പ​യും, എം​ഡി​ക്ക് മ​റ്റൊ​രാ​ളി​ല്‍ നി​ന്ന് 2090000 രൂ​പ​യും വാ​ങ്ങി​യെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി. പ​ണം ന​ല്‍​കി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും വാ​ഗ്ദാ​നം ചെ​യ്ത സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. മാ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ബൈ​ജു സൈ​മ​ണെ എ​ട​ത്വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ബാം​ഗ്ലൂ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. എ​ട​ത്വ സി​ഐ ആ​ന​ന്ദ ബാ​ബു, എ​സ്‌​ഐ അ​ഭി​ലാ​ഷ്, സീ​നി​യ​ര്‍ സി​പി​ഒ സു​നി​ല്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട​ങ്കി​ല്‍ എ​ട​ത്വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സി.​ഐ അ​റി​യി​ച്ചു.