കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​ പേ​ർ​ക്കു പ​രി​ക്ക്
Thursday, January 20, 2022 11:03 PM IST
ഹ​രി​പ്പാ​ട്: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്. ദേ​ശീ​യപാ​ത​യി​ൽ ചേ​പ്പാ​ട് രാ​മ​പു​രം ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ല്ല​ത്തുനി​ന്നു മീ​നു​മാ​യി ഹ​രി​പ്പാ​ടിനു പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഫോ​ർ​ച്യൂ​ണ​ർ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മി​നി ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സു​നി​ൽ, അ​ബ്ദു​ൾസ​ലാം, അ​മ​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ​ക്കും, കാ​റി​ൽ യാ​ത്ര ചെ​യ്ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഡോ. ​സ​നാ​ജ്, ഡോ. ​ഷ​ഹ്മ എ​ന്നി​വ​ർ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. അ​ബ്ദു​ൾസ​ലാം, അ​മ​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഡോ. ​സ​നാ​ജ്, ഡോ. ​ഷ​ഹ്മ എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വൈ​ദ്യു​ത ക​മ്പി​യി​ൽ തീ
പ​ട​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി

അ​മ്പ​ല​പ്പു​ഴ: വൈ​ദ്യു​ത ക​മ്പി​യി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ​ള​ഞ്ഞ​വ​ഴി റെ​യി​ൽ​വേ ക്രോ​സി​നു പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ ഹ​രി​ജ​ൻ കോ​ള​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ ക​മ്പി​ക​ൾ കൂ​ട്ടി​മു​ട്ടാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ച സ്പെ​യ്സ​റി​നു തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ഒ​രു യൂ​ണി​റ്റ് അ​ഗ്നി​ശ​മ​നസേ​ന​യും എ​ത്തി​യി​രു​ന്നു.