കാ​യ​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, January 20, 2022 11:01 PM IST
പൂ​ച്ചാ​ക്ക​ൽ:​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കാ​യ​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ നി​ക​ർ​ത്തി​ൽ ച​ക്ര​പാ​ണി​യു​ടെ മ​ക​ൻ സി.​എ​ൻ.​ സു​ബി(40) നാ​ണ് മ​രി​ച്ച​ത്.​ ചൊ​വ്വാ​ഴ്ച രാ​ത്രി വേ​മ്പ​നാ​ട് കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ള്ളി​പ്പു​റം ഇ​ല​ഞ്ഞി​ക്ക​ൽ പ്ര​ദേ​ശ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ:​ സ്റ്റി​നി​യ. ​മ​ക്ക​ൾ:​ കാ​ർ​ത്തി​ക, നി​വേ​ദി​ത.

പീ​ഡ​ന​ശ്ര​മം: ആ​ന്ധ്രാ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ആ​ന്ധ്രാ​ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ലു​ങ്കാ​ന മ​ഹ്ബൂ​ബ് ന​ഗ​റി​ൽ മ​ധൂ​ർ കോ​ട​ങ്ങ​ൽ ശ്രീ​ശൈ​ലം (55 )നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യി​ലാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.