മൃ​ത​ദേ​ഹം അ​ഴു​കി​യെ​ന്ന്; പോ​സ്റ്റ്മോ​ര്‍​ട്ട​ത്തെ​ക്കു​റി​ച്ച് ത​ര്‍​ക്കം
Thursday, January 20, 2022 11:01 PM IST
ചേ​ർ​ത്ത​ല: മൃ​ത​ദേ​ഹം അ​ഴു​കി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞു പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ ഡോ​ക്ട​ര്‍ വി​സ​മ്മ​തി​ച്ച​തി​നെത്തുട​ര്‍​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ത​ര്‍​ക്കം. മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നെ​ച്ചൊല്ലി​യാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

ഡോ​ക്ട​റു​ടെ നി​ല​പാ​ടി​നെ​തി​രേ ബ​ന്ധു​ക്ക​ളും പോ​ലീ​സും രം​ഗ​ത്തു​വ​ന്നു. ന​ഗ​ര​സ​ഭാ നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ വി​സ​മ്മ​തി​ച്ച ഡോ​ക്ട​ർത​ന്നെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് നി​ക​ർ​ത്തി​ൽ പി.​എ​ൻ.​ സു​ധി (40)യെ​യാ​ണ് 18ന് ​വൈ​കി​ട്ട് മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ കാ​യ​ലി​ൽ കാ​ണാ​താ​യ​ത്.​വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ത​ന്നെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മ​യ​ച്ചു. വൈ​കി​ട്ട് മൂ​ന്നോ​ടെ കോ​വി​ഡ് ഫ​ലം വ​ന്ന​പ്പോ​ൾ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക്കാ​യി ഡോ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് അ​ഴു​കി​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷേ​ർ​ളി ഭാ​ർ​ഗ​വ​നും സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​ ര​ഞ്ജി​ത് അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി​യ​തി​നു​ശേ​ഷം ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് അ​തേ ഡോ​ക്ട​ർ ത​ന്നെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.