വി​മു​ക്തഭ​ട​നെ അ​ധി​ഷേ​പി​ച്ചെ​ന്ന് പരാതി
Wednesday, January 19, 2022 10:34 PM IST
മാ​വേ​ലി​ക്ക​ര: വി​മു​ക്ത​ഭ​ട​നെ ബാ​ങ്ക് മാ​നേ​ജ​ര്‍ അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. പ​ന്ത​ള​ത്തെ ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കെ​തി​രേ മാ​വേ​ലി​ക്ക​ര പ​ടി​ഞ്ഞാ​റെ​ന​ട കാ​ര്‍​ത്തി​ക​യി​ല്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യാ​ണ് പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​ളം ഇ​ന്‍​സ്പ​ക്ട​ര്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ 11-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വാ​യ്പ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം സം​സാ​രി​ക്കു​വാ​നാ​യി മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം പ​ന്ത​ളം ബ്രാ​ഞ്ചി​ലെ​ത്തി​യ ഇ​ദ്ദേ​ഹം അ​ര​മ​ണി​ക്കൂ​ര്‍ കാ​ത്തി​രു​ന്നി​ട്ടും മാ​നേ​ജ​ര്‍ ഗൗ​നി​ച്ചി​ല്ല.

ഇ​തേത്തുട​ര്‍​ന്ന് മാ​നേ​ജ​രു​ടെ ക്യാ​ബി​നി​ലേ​ക്ക് ക​യ​റി​യ രാ​ധാ​കൃ​ഷ്ണ​ണ​പി​ള്ള​യോ​ട് മാ​നേ​ജ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ക്ഷോ​ഭി​ച്ച് ക്യാ​ബി​നി​ല്‍നി​ന്നും ഇ​റ​ക്കി​വി​ട്ടു​വെ​ന്നു​മാ​ണു പ​രാ​തി.

താ​ന്‍ വി​മു​ക്ത​ഭ​ട​നും കേ​ര​ള പോ​ലീ​സി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്കി​ല്‍ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പ​റ​ഞ്ഞി​ട്ടും മാ​നേ​ജ​ര്‍ ഒ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.