സു​നി​ൽ എ​സ്.​എ​സ്. സൂ​ര്യ​മം​ഗ​ലം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം
Wednesday, January 19, 2022 10:34 PM IST
കാ​യം​കു​ളം: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി മു​തു​കു​ളം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി മ​ല​യാ​ളി സു​നി​ൽ എ​സ്.​എ​സ്. സൂ​ര്യ​മം​ഗ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക​ത്ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 162 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള നോ​ർ​ക്ക അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണ്. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സം​ഘ​ട​ന​യു​ടെ മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. ​സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ര​ഞ്ജി​നി ക്ല​ബി​നു പു​ര​സ്കാ​രം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച യൂ​ത്ത് ക്ല​ബി​നു​ള്ള നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ അ​വാ​ര്‍​ഡി​ന് ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ ര​ഞ്ജി​നി ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. 2020-21 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗസ​മി​തി അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ച്ച​ത്.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി

മാ​ന്നാ​ർ: മി​ല​ൻ -21ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​റി​ൽ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. മാ​ന്നാ​ർ മാ​ർ​ക്ക​റ്റ്-​തോട്ടു​മു​ഖം റോ​ഡി​ൽ ഇ​സ്മാ​യി​ൽ ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു മ​ണ്ണൊ​രു​ക്ക​ൽ ആ​രം​ഭി​ച്ച​ത്. ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ പി.​എ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. സെ​ൽ​വ​രാ​ജ്, മ​ധു പു​ഴ​യോ​രം, എം.​എ. ഷു​ക്കൂ​ർ, എ​ൻ.​പി. അ​ബ്ദു​ൽ അ​സീ​സ്, ടി.​എ​സ്. ഷ​ഫീ​ക്, എ​ൻ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന്നാ​ർ കൃ​ഷി ഓ​ഫീ​സ​ർ ക​ഴി​ഞ്ഞദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.