കോ​വി​ഡ് വ്യാ​പ​നം: മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം
Wednesday, January 19, 2022 10:34 PM IST
അ​മ്പ​ല​പ്പു​ഴ:​ കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.

1. ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം രാ​വി​ലെ 11 വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. 2. വാ​ർ​ഡു​ക​ളി​ൽ രോ​ഗി​യു​ടെ കൂ​ടെ ഒ​രു കൂ​ട്ടി​രി​പ്പു​കാ​ര​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. 3. ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ സ​ന്ദ​ർ​ശ​ക​രെ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. സ​ന്ദ​ർ​ശ​ന പാ​സ് നി​ർ​ത്തി​വ​ച്ചു. 4. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലി​നി​ക്ക​ൽ ക്ലാ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. 5. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​പ്പിക്കാ​ൻ
മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ച്ചെ​ന്ന് യു.​ പ്ര​തി​ഭ

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ങ്ങ​നെ​യും ത​ന്നെ തോ​ൽ​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​വു​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ കാ​യം​കു​ള​ത്ത് ത​മ്പ​ടി​ച്ച​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു. സ​ഖാ​ക്ക​ളു​ടെ പോ​രാ​ട്ട വീ​ര്യ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ ആ​യി​രം ജ​ന്മ​മെ​ടു​ത്താ​ലും ഒ​രു മാ​ധ്യ​മ​ങ്ങ​ൾ​ക്കും ക​ഴി​യി​ല്ല​ന്നും പ്ര​തി​ഭ എം​എ​ൽ​എ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​റ​ഞ്ഞു.