ഉ​രു​ള​ക്കി​ഴ​ങ്ങി​ൽ ത​ടി​യൂ​രി പോ​ലീ​സ്; സ്വ​കാ​ര്യവ്യ​ക്തി​യു‌​ടെ തെ​ങ്ങി​നു വ​ളം
Wednesday, January 19, 2022 10:34 PM IST
ചേ​ര്‍​ത്ത​ല: തൊ​ണ്ടി​മു​ത​ലി​നോ​ടൊ​പ്പം പി​ടി​കൂ​ടി​യ ഉ​രു​ള​ക്കി​ഴ​ങ്ങ് അ​ധി​കൃ​ത​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. കി​ഴ​ങ്ങ് വ​ള​മാ​ക്കാ​ന്‍ സ്വ​കാ​ര്യ​വ്യ​ക്തി സ​ന്ന​ദ്ധ​നാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ ത​ടി​യൂ​രി​യ​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ക​ട​ത്തി​യ ലോ​റി​യി​ല്‍നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ഉ​രു​ള​ക്കി​ഴ​ങ്ങ് അ​ധി​കൃ​ത​ര്‍​ക്കു ബാ​ധ്യ​ത​യാ​യി​രു​ന്നു. പ​ഴ​കി​യ​തു​മൂ​ലം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യ കി​ഴ​ങ്ങ് കു​ഴി​ച്ചു​മൂ​ടാ​ന്‍ ക​ള​ക്ട​ര്‍ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെടു​ത്തി​യെ​ങ്കി​ലും ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ വ​കു​പ്പ് കൈ​യൊ​ഴി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് സ്വ​കാ​ര്യവ്യ​ക്തി​യു​ടെ തെ​ങ്ങി​ന്‍തോ​പ്പി​ല്‍ വ​ള​മാ​യു​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

സ്വ​കാ​ര്യവ്യ​ക്തി​യു​ടെ സ്വ​ന്തം ചെ​ല​വി​ല്‍ ബു​ധ​നാ​ഴ്ച​ത​ന്നെ ഇ​തു ലോ​റി​യി​ല്‍ നീ​ക്കി. ആ​റി​ന് ചേ​ര്‍​ത്ത​ല​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ലാ​ണ് ലോ​റി​യി​ല്‍ ഉ​രു​ള​ക്കി​ഴ​ങ്ങു ചാ​ക്കു​ക​ള്‍​ക്ക​ടി​യി​ല്‍ ക​ട​ത്തി​യ ഒ​രു​കോ​ടി​യി​ലേ​റെ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍​വ​ള​പ്പി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.​നാ​ലു​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന കി​ഴ​ങ്ങ് നി​ശ്ചി​ത സ​മ​യ​ത്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ഴ​കി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.