കോ​ടു​കു​ള​ഞ്ഞി ദേവാലയ പ്ര​തി​ഷ്ഠാ കൂ​ദാ​ശ 21 മു​ത​ൽ
Wednesday, January 19, 2022 10:34 PM IST
മാ​വേ​ലി​ക്ക​ര: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കോ​ടു​കു​ള​ഞ്ഞി സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ കൂ​ദാ​ശ 21 മു​ത​ൽ 23 വ​രെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് പി​താ​വി​ന്‍റെ മാ​തൃ​ഇ​ട​വ​ക​യാ​യ പു​തി​യ​കാ​വ് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽനി​ന്നു ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ യൂ​ഹാ​നോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ റ​മ്പാ​ൻ ആ​ശീ​ർ​വ​ദി​ച്ച് ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണം കോ​ടു​കു​ള​ഞ്ഞി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​ശി​ഖ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ക​ൽ​ക്കു​രി​ശ്, കൊ​ടി​മ​രം എ​ന്നി​വ​യ്ക്ക് ആ​ശീ​ർ​വാ​ദം ന​ൽ​കും. 22ന് ​ക​ർദിനാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യ്ക്കും മ​റ്റ് പി​താ​ക്ക​ൻ​മാ​ർ​ക്കും പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. പി​ന്നീ​ട് ദേ​വാ​ല​യ പ്ര​തി​ഷ്ഠാ കൂ​ദാ​ശ ന​ട​ക്കും. 23-ന് ​രാ​വി​ലെ 8ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന ന​ട​ക്കും.

ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. പി​ന്നീ​ട് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് റ​വ. സാ​ബു കോ​ശി ചെ​റി​യാ​ൻ, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ, മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യൂ​ഹാ​നോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ റ​മ്പാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വി​ക​സ​ന സെ​മി​നാ​ർ

അ​മ്പ​ല​പ്പു​ഴ: തെ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. എ​ച്ച്.​സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ കു​മാ​ർ.​ജി, പി. ​അ​ഞ്ജു, ശ്രീ​ജ ര​തീ​ഷ്, അ​നി​ത, പി.​ ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.