ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണത്തിനിടെ എബിവിപി-എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു നേരേയുണ്ടായ ആക്രമണത്തിൽ എട്ടു എബിവിപി പ്രവർത്തകർക്കെതിരേ കേസെടുത്തു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അഥീനന് (20) നേരെയുണ്ടായ ആക്രമണത്തിലാണ് എബിവിപി യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, രൺദീപ്, അശ്വിൻ എന്നിവർ ഉൾപ്പടെ എട്ടു എബിവിപി പ്രവർത്തകർക്കെതിരേ കേസെടുത്തിരിക്കുന്നത്.
മുഹമ്മ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
മുഹമ്മ: സെന്റ് ജോർജ് പള്ളിയിലെ തിരുനാൾ 27 മുതൽ 30 വരെ ആഘോഷിക്കും. 27 ന് രാവിലെ 6.15ന് സപ്രാ, 6.50ന് വികാരി ഫാ. ജോൺ പരുവപ്പറമ്പിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. തുടർന്ന് സെമിത്തേരി സന്ദർശനം, ഒപ്പീസ്, പ്രാർഥന, കഴുന്ന് എഴുന്നള്ളിപ്പ്. വൈകിട്ട് 5.30ന് തിരുനാൾ കുർബാന, സന്ദേശം. 28ന് മാർ സെബസ്ത്യാനോസ് സഹദയുടെ തിരുനാൾ രാവിലെ 6.30ന് സപ്രാ, 6.45 ന് വിശുദ്ധ കുർബാന. വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. 29ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ. രാവിലെ 6.30-ന് സപ്രാ, 6.45ന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ കുർബാന, 5.20ന് വിവാഹ ജൂബിലി അംഗങ്ങൾക്ക് സ്വീകരണം. 5.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. 30ന് മാർ യൗസേപ്പിതാവിന്റെ തിരുനാൾ, 6-15ന് സപ്രാ, 6.30 ന് വിശുദ്ധ തിരുനാൾ കുർബാന, സന്ദേശം. 10ന് തിരുനാൾ കുർബാന, സന്ദേശം. തുടർന്ന് പ്രദക്ഷിണം.