മൂ​ന്നു യു​വാ​ക്ക​ൾ​ക്കാ​യി കൈ​കോ​ർ​ത്ത് വീ​യ​പു​രം
Wednesday, January 19, 2022 10:32 PM IST
ഹ​രി​പ്പാ​ട്: ഗു​രു​ത​ര വൃ​ക്കരോ​ഗം ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് ഒ​ന്നി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വൃ​ക്കമാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​കു​ന്ന വെ​ള്ളം​കു​ള​ങ്ങ​ര കോ​ഴാ​ട​ത്തി​ൽ ഷാ​ജി​മോ​ൻ, കാ​രി​ച്ചാ​ൽ ചൂ​ര​ക്കാ​ട് തു​ണ്ടി​ൽ ഉ​ദ​യ​ൻ, പാ​യി​പ്പാ​ട് പ്ര​യാ​റ്റേ​രി​ൽ ര​മ​ണ​ൻ എ​ന്നി​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാനാണ് ഞാ​യ​റാ​ഴ്ച നാ​ട് ഒ​ന്നി​ക്കു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ഞ്ഞു​ങ്ങ​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ് ഷാ​ജി​മോ​ന്‍റെ കു​ടും​ബം. അ​സു​ഖ​ബാ​ധി​ത​യാ​യ ഭാ​ര്യ​യും ക​ട​ബാ​ധ്യ​ത​ക​ളു​മാ​ണ് ര​മ​ണ​ന്‍റെ സ​മ്പാ​ദ്യം. പ്രാ​യാ​ധി​ക്യം മൂ​ലം അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വൃ​ദ്ധ മാ​താ​വി​നെ സം​ര​ക്ഷി​ക്കേ​ണ്ട ഏ​ക മ​ക​നാ​ണ് അ​വി​വാ​ഹി​ത​നും വൃ​ക്ക​രോ​ഗി​യു​മാ​യ ഉ​ദ​യ​ൻ.

ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും 23ന് രാ​വി​ലെ 8 മു​ത​ൽ ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. മൂ​ന്നു പേ​ർ​ക്കും കൂ​ടി 75 ല​ക്ഷം രൂ​പ​യാ​ണ് ചി​കി​ത്സാ​ച്ചെ​ല​വ് വേ​ണ്ടിവ​രു​ന്ന​ത്. വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ​യും പേ​രി​ൽ ക​ന​റാ​ ബാ​ങ്ക് വീ​യ​പു​രം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. A/c No:1100332 10780, lFSC Code:CNRB 00 05841. വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ​സു​രേ​ന്ദ്ര​ന്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ. ഷാ​ന​വാ​സ്, സൈ​മ​ണ്‍ ഏ​ബ്ര​ഹാം, കെ.​എ​സ്. ശ്രീ​കു​മാ​ര്‍, ഷാ​ജ​ഹാ​ന്‍ വി​സ്മ​യ, പി.​ഡി.​ ശ്യാ​മ​ള, ആ​ര്‍.​ആ​ര്‍.​ടി.​ഷി​ജു​ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.