ത​ക​ഴി-​കേ​ള​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച
Wednesday, January 19, 2022 10:32 PM IST
എ​ട​ത്വ: കേ​ള​മം​ഗ​ലം കു​രി​ശ​ടി ജം​ഗ്ഷ​നി​ല്‍ പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച. ഏ​തു പൈ​പ്പ് ലൈ​നി​ലാ​ണ് ചോ​ർ​ച്ച​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന​പാ​ത​യി​ലെ ഫു​ട്പാ​ത്തി​ന് അ​ടി​യി​ലൂ​ടെ ഇ​ന്ന​ലെ 4.30 നാ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​താ​യി ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. വി​വ​രം ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പും ഗ്രാ​മീ​ണ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പൈ​പ്പ് ലൈ​ന്‍ ഏ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പിം​ഗ് നി​ര്‍​ത്തി​വ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 19ന് ​ഇ​തേ സ്ഥ​ല​ത്ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​ത്. കേ​ള​മം​ഗ​ലം-​ക​രു​മാ​ടി റോ​ഡി​ല്‍ ന​ഗ​ര​സ​ഭ പ​ദ്ധ​തി​യു​ടെ വി​ത​ര​ണ ലൈ​ന്‍ 68 ത​വ​ണ പൊ​ട്ടി​യി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ റോ​ഡ് ഒ​ലി​ച്ചു​പോ​കു​ക​യും സം​സ്ഥാ​ന പാ​ത​യി​ല്‍ പ​ല​ത​വ​ണ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ദ്യോഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ചോ​ര്‍​ച്ച എ​വി​ടെനി​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

സു​വ​ര്‍​ണജൂ​ബി​ലി വി​ളം​ബ​ര റാ​ലി

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂൾ സു​വ​ര്‍​ണജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വി​ളം​ബ​രറാ​ലി ന​ട​ന്നു. മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച 50 പേ​ര്‍ അ​ട​ങ്ങു​ന്ന സൈ​ക്കി​ള്‍ റാ​ലി എ​ട​ത്വ എ​സ്.​ഐ. അ​ഭി​ലാ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ലൈ​സാ​മ്മ ജോ​ണ്‍, സൈ​ജി ലാ​ലി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.