അ​ര്‍​ത്തു​ങ്ക​ല്‍ തി​രു​നാ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്
Wednesday, January 19, 2022 10:32 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തിരുനാ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്. വി​ശ്വാ​സി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. ഇ​തുസം​ബ​ന്ധി​ച്ച് ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ.​ സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​ന​ട​യി​ല്‍ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ഒ​ഴി​വാ​ക്കി​. വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം, നി​ശ്ചി​ത അ​ക​ല​ങ്ങ​ളി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ എന്നി വയും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​രോ ഇ​ട​വേ​ള​ക​ളി​ലും ദേ​വാ​ല​യം അ​ണു​വി​മു​ക്ത​മാ​ക്കും. കൂ​ടാ​തെ ദേ​വാ​ല​യ ക​വാ​ട​ങ്ങ​ളി​ലും പ​രി​സ​ര​ത്തും സാ​നി​റ്റൈ​സ​റും തെ​ര്‍​മ​ല്‍ സ്കാ​ന​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന നേ​ര്‍​ച്ച​യാ​യ അ​മ്പും വി​ല്ലും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ചെ​ണ്ട-​ത​മ്പേ​ര്‍​മേ​ളം ഒ​ഴി​വാ​ക്കി​. പ​ള്ളി പ​രി​സ​ര​ത്തെ താ​ത്കാ​ലി​ക ക​ച്ച​വ​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​. ആ​രോ​ഗ്യ​വ​കു​പ്പ്, അ​ഗ്നി​ശ​മ​ന​സേ​ന, കോ​സ്റ്റ് ഗാ​ര്‍​ഡ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആം​ബു​ല​ന്‍​സ് എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭി​ക്കും. പ​ള്ളി​പ​രി​സ​ര​ങ്ങ​ളി​ല്‍ സു​ര​ക്ഷ​കാ​മ​റ​ക​ളും പോ​ലീ​സ് ക​ണ്‍​ട്രോ​ണ്‍ കേ​ന്ദ്ര​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.