ര​ഞ്ജി​ത് വ​ധം: പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 10:32 PM IST
ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ് ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കൊ​ല​പാ​ത​ക സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ ആ​ല​പ്പു​ഴ ആ​ര്യാ​ട് സൗ​ത്ത് പ​ഞ്ചാ​യ​ത്ത് 9-ാംവാ​ർ​ഡി​ൽ കൈ​ത​ത്തി​ൽ മ​ണി​യു​ടെ മ​ക​ൻ അ​നൂ​പ് (30), പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 22-ാംവാ​ർ​ഡി​ൽ മു​ബാ​റ​ക് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫി​ന്‍റെ മ​ക​ൻ ഇ​മാ​മു​ദ്ധീ​ൻ(41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​നൂ​പി​നെ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മ​ിറ്റി ഓ​ഫീ​സി​ൽനി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച കു​റ്റ​ത്തി​നാ​ണ് ഇ​മാ​മു​ദ്ധീ​ൻ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ​എ​ൻ.​ആ​ർ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി​ല്ല

ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ. 28,29,30 തീ​യ​തി​ക​ളി​ല്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലാ​ണു സ​മ്മേ​ള​നം. സെ​മി​നാ​റു​ക​ള്‍, വാ​ള​ന്‍റി​യ​ര്‍​ മാ​ര്‍​ച്ച്, പ​താ​ക, കൊ​ടി​മ​ര​ജാ​ഥ, പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ത്തേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ത്തും.

അ​പേ​ക്ഷ മാ​ര്‍​ച്ച് 31വ​രെ

ചേ​ര്‍​ത്ത​ല: ജ​ല അ​ഥോ​റി​റ്റി ചേ​ര്‍​ത്ത​ല സ​ബ് ഡി​വി​ഷ​നു കീ​ഴി​ല്‍ ബി​പി​എ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള​ള ആ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി മാ​ര്‍​ച്ച് 31വ​രെ നീ​ട്ടി.