പാ​ലി​ല്‍ കൃ​തൃ​മം: കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്നു പ​രാ​തി
Tuesday, January 18, 2022 10:57 PM IST
മാ​വേ​ലി​ക്ക​ര: പാ​ലി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​ത് ക​ണ്ടെ​ത്തി‌​യ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ഭ​ര​ണസ​മി​തി അം​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി. മാ​വേ​ലി​ക്ക​ര മി​ല്‍​ക്ക് സ​പ്ലേ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. സൊ​സൈ​റ്റി​യു​ടെ ചെ​ട്ടി​കു​ള​ങ്ങ​ര-​ത​ട്ടാ​ര​മ്പ​ലം ബ്രാ​ഞ്ചു​ക​ളി​ല്‍ പാ​ല്‍ ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന യാ​ൾ​ക്കെ​തി​രേ​യാ​ണ് പ​രാ​തി. ‌‌

പാ​ലി​ല്‍ കൃ​ത്രി​മം കാ​ട്ടു​ന്നു​ണ്ടെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്ന് 17ന് ​ഇ​യാ​ൾ ന​ല്‍​കി​യ പാ​ല്‍ ലാ​ബ് അ​സി​സ്റ്റ​ന്‍റി​നെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ പാ​ലി​ല്‍ മ​ധു​രം ക​ല​ര്‍​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന് ഇ​യാ​ളു​ടെ പാ​ല്‍ ഇ​നി ശേ​ഖ​രി​ക്ക​ണ്ട​യെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തി​ൽ അ​മ​ർ​ഷം പൂ​ണ്ടാ​ണ് കൂ​ടി​നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് മു​ന്നി​ല്‍​വ​ച്ച് ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റ​ത്തി​നും ശ്ര​മി​ച്ച​തെ​ന്ന് ര​ഞ്ചി​ത മാ​വേ​ലി​ക്ക​ര സി​ഐ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സു​രേ​ഷി​നെ​തി​രേ ഭ​ര​ണ സ​മി​തി​യും മാ​വേ​ലി​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.