മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ പ​രാ​തി
Tuesday, January 18, 2022 10:57 PM IST
അ​മ്പ​ല​പ്പു​ഴ: മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നോ​ട് ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ പ​രാ​തി ന​ൽ​കി. യു​സി​വി ലേ​ഖ​ക​ൻ ബി​നു​വാ​ണ് അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ സ​ന്തോ​ഷി​നെ​തി​രേ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മിക്ഷേ​ത്ര​ത്തി​ൽ ക​ള​ഭമ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ഹെ​ൽ​പ് ഡ​സ്ക് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള വാ​ർ​ത്താ​റി​പ്പോ​ർ​ട്ടിം​ഗി​നെ​ക്കുറി​ച്ചാ​ണ് സ​ന്തോ​ഷ് ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.