ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നവി​ക​സ​ന​ത്തി​നു തുടക്കം
Tuesday, January 18, 2022 10:57 PM IST
അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു. എ​ച്ച്. ​സ​ലാം എം​എ​ൽ​എ ഉദ്ഘാടനം ചെയ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു ചേ​ർ​ന്ന യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ പ​ടി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ലി​ലെ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ പി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ലി​ൽ വ​രാ​റു​ള്ള വെ​ള്ള​ക്കെ​ട്ട് മാ​റ്റ​ണ​മെ​ന്ന​താ​ണ് ഒ​രു ആ​വ​ശ്യം. ഇ​തു പ​രി​ഗ​ണി​ച്ച് റോ​ഡി​ന്‍റെ ഉ​യ​രം വ​ർ​ധി​പ്പി​ച്ച് ടൈ​ൽപാ​കി മ​നോ​ഹ​ര​മാ​ക്കും.

ക്ഷേ​ത്രോ​പ​ദേ​ശകസ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ക്ഷേ​ത്രം ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ, ക്ഷേ​ത്ര​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ക്ഷേ​ത്ര​ത്തി​ലെ ഭ​ട്ട​തി​രി മാ​ളി​ക​യി​ൽ എംഎ​ൽഎ ​യോ​ഗം വി​ളി​ച്ചുചേ​ർ​ത്ത​ത്.