യാ​ത്ര​യാ​യ​ത് വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​ത്തെ ന​യി​ച്ച​യാ​ൾ
Tuesday, January 18, 2022 10:57 PM IST
ആ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രി​ക്കെ മ​രി​ച്ച കെ.​വി.​ജോ​സി കാ​ര​ക്കാ​ട്ട് വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​ത്തെ ന​യി​ച്ച​യാ​ൾ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​ഹാ​പ്ര​ള​യ കാ​ല​ത്ത് ധീ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​ത്. താ​ൻ പ്ര​സി​ഡ​ന്‍റാ​യു​ള്ള ചെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം മു​ഖേ​ന 20 വ​ള്ള​ങ്ങ​ളാ​ണ് ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കൂ​ന​മ്മാ​വ്, കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​ര് എ​ന്ത് ആ​വ​ശ്യ​മാ​യി എ​ത്തി​യാ​ലും നി​സ്വാ​ർ​ത്ഥ​മാ​യി സ​ഹാ​യി​ക്കു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു കെ.​വി.​ജോ​സി. തീ​ര​ദേ​ശ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് ക​ർ​മ്മ​നി​ര​ത​നാ​യി​രു​ന്ന നേ​താ​വി​ന്‍റെ നി​ര്യാ​ണം മൂ​ല​മു​ണ്ടാ​യ​ത്. സ്വ​ന്ത​മാ​യി മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്ത​വെ മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ൽ മീ​നു​മാ​യി പോ​കു​മ്പോ​ഴാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​രാ​ത്രി കോ​ല​ഞ്ചേ​രി ക​ട​മ​റ്റ​ത്ത് വ​ച്ച് അ​പ​ക​ട​മു ണ്ടാ​വു​ന്ന​ത്. മ​രി​ക്കു​ന്ന​ത് വ​രെ ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ത​ടി ഇ​റ​ക്കു​ന്ന​തി​നി​ടെ
തൊ​ഴി​ലാ​ളി മ​രി​ച്ചു

തു​റ​വൂ​ർ: വാ​ഹ​ന​ത്തി​ൽനി​ന്ന് ത​ടി ഇ​റ​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. തി​രു​മ​ല ഭാ​ഗം കൊ​ട്ട​പ്പ​ള്ളി വീ​ട്ടി​ൽ ഗി​രീ​ശ​ൻ (64) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് കു​ണ്ട​ന്നൂ​രി​ലെ ത​ടി​മി​ല്ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഐ​ഷ, മ​ക്ക​ൾ: അ​നി​ഷേ​ധ്യ, അ​നീ​ഷ്. മ​രു​മ​ക​ൾ: ആ​തി​ര.