280 ചാ​ക്ക് ‌ഉ​രു​ള​ക്കി​ഴ​ങ്ങ് കു​ഴി​ച്ചുമൂ​ടും
Monday, January 17, 2022 10:59 PM IST
ചേ​ർ​ത്ത​ല: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ക​ട​ത്തി​യ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന 280 ചാ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ‌ഇ​ത് കു​ഴി​ച്ചു​മൂ​ടു​ന്ന​തി​ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ചു. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നാ​ണ് ഉ​രു​ള​ക്കി​ള​ങ്ങ് ന​ശി​പ്പി​ക്കേ​ണ്ട ചു​മ​ത​ല ന​ർ​കി​യി​രി​ക്കു​ന്ന​ത്. അ​ത്ര​യും ഉ​രു​ഴ​ക്കി​ഴ​ങ്ങ് ന​ശി​പ്പി​ക്കാ​നാ​യി ഒ​ഴി​ഞ്ഞ സ്ഥ​ലം, മ​ണ്ണുമാ​ന്തി​യ​ന്ത്രം തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ക്ക​ണം. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ചു പ​രാ​തി ഉ​ണ്ടാ​കാ​ത്ത സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​ണ് വെ​ല്ലു​വി​ളി. ഇ​ന്നു മു​ത​ൽ ഇ​തി​ന്‍റെ ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റി​നു പു​ല​ർ​ച്ചെ​യാ​ണ് ഉ​രു​ള​ക്കിഴ​ങ്ങ് ചാ​ക്കു​ക​ൾ​ക്കി​ടെ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ഒ​രുകോ​ടി​യി​ൽ​പ്പ​രം രൂ​പ വി​ല​യു​ള്ള 100 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ർ​ത്തു​ങ്ക​ൽ ബൈ​പാസി​നു സ​മീ​പ​ത്തുനി​ന്നു ചേ​ർ​ത്ത​ല പോ​ലീ​സ്പി​ടി​കൂ​ടി​യ​ത്.