ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, January 17, 2022 10:58 PM IST
ആ​ല​പ്പു​ഴ: സൈ​ബ​ര്‍​ലോ​ക​ത്ത് കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും തി​ര​യു​ന്ന​വ​രെ​യും കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി ജി​ല്ലാ പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക​പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പി​ടി​ക്കാ​നാ​ണ് കേ​ര​ള പോ​ലീ​സ് ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് തു​ട​ങ്ങി​യ​ത്. മ​ണ്ണ​ഞ്ചേ​രി, പ​ട്ട​ണ​ക്കാ​ട് എ​ന്നീ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വും പ​ത്തുല​ക്ഷം രൂ​പ​വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല ത​ട്ടു​ക​ളാ​യി തി​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​യി​രി​ക്കു​യാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു.