അ​ര്‍​ത്തു​ങ്ക​ല്‍ പള്ളിയിൽ ഇ​ന്നു ന​ട​തു​റ​ക്ക​ല്‍
Monday, January 17, 2022 10:58 PM IST
ചേ​ര്‍​ത്ത​ല: പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​മാ​യ മ​ന​സു​മാ​യി കാ​ത്തി​രി​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് ഇ​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം ദ​ർ​ശി​ക്കാം. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ന​ട​തു​റ​ക്ക​ല്‍ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​ന്‍ ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ ബ​സി​ലി​ക്ക​യു​ടെ പ്ര​ധാ​ന വാ​തി​ലി​നു മു​ന്നി​ല്‍ വി​ശ്വാ​സി​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് കാ​ത്തു​നി​ന്നി​രു​ന്നു.

വ​ര്‍​ഷ​ത്തി​ല്‍ ഒ​രുത​വ​ണ മാ​ത്ര​മാ​ണു വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​ര​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. എ​ല്ലാവ​ര്‍​ഷ​വും ജ​നു​വ​രി 18 നു ​പു​ല​ര്‍​ച്ചെ ന​ട​ക്കു​ന്ന ന​ട​തു​റ​ക്ക​ല്‍ ച​ട​ങ്ങ് അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​പ്ര​ധാ​ന​മാ​ണ്. പ​ഴ​യപ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള മേ​ട​യി​ലെ പ്ര​ത്യേ​ക മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​ദ്ഭു​ത​രൂ​പം ഇ​ന്ന​ലെ രാ​ത്രി വൈ​കി പ്രാ​ര്‍​ഥ​ന​ക​ളോ​ടെ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പു​തി​യ​പ​ള്ളി​യി​ല്‍ ര​ഥ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള രൂ​പ​ക്കൂ​ട്ടി​ല്‍ സ്ഥാ​പി​ച്ചു.

ന​ട​തു​റ​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 20നാ​ണു പ്ര​ധാ​ന തി​രു​നാ​ള്‍​ദി​നം. 27 നു ​രാ​ത്രി 12നു ​ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍​ക്ക് വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ സ​മ​യം തീ​ര്‍​ഥാ​ട​ക​രെ ദേ​വാ​ല​യ പ​രി​സ​ര​ത്ത് ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​പാ​ര്‍​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.

ദേ​വാ​ല​യ​ത്തി​ലും പ​രി​സ​ര​ത്തും എ​ല്ലാ​വ​ര്‍​ക്കും മാ​സ്ക് ന​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​വാ​ല​യ ക​വാ​ട​ങ്ങ​ളി​ലും പ​രി​സ​ര​ത്തും സാ​നി​റ്റൈ​സ​റും തെ​ര്‍​മ​ല്‍ സ്കാ​ന​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​ശ്വാ​സി​ക​ള്‍​ക്കാ​യി നി​ശ്ചി​ത അ​ക​ല​ങ്ങ​ളി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ഇ​ട​വേ​ള​ക​ളി​ലും ദേ​വാ​ല​യം അ​ണു​വി​മു​ക്ത​മാ​ക്കും. വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങി പ്രാ​ര്‍​ഥി​ച്ചു​പോ​കു​വാ​നാ​യി പ്ര​ത്യേ​ക വ​ഴി​ക​ള്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തും. പ​ള്ളി​യു​ടെ യൂട്യൂബ് ചാ​ന​ലി​ലും പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ലോ​ക്ക​ല്‍ ചാ​ന​ലി​ലും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ജ​ന​ത്തിര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ഇ​ട​വ​ക ജ​ന​ങ്ങ​ള്‍​ക്കു തി​രു​ക്കര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ​യും സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ്, അ​ഗ്നി​ശ​മ​ന​സേ​ന, കോ​സ്റ്റ് ഗാ​ര്‍​ഡ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആം​ബു​ല​ന്‍​സ് എ​ന്നി​വ​രു​ടെ സേ​വ​നം തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ല​ഭി​ക്കും. പ​ള്ളി​പ​രി​സ​ര​ങ്ങ​ളി​ല്‍ സു​ര​ക്ഷ​കാ​മ​റ​ക​ളും പോ​ലീ​സ് ക​ണ്‍​ട്രോ​ണ്‍ കേ​ന്ദ്ര​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​ര്‍​ത്തു​ങ്ക​ലി​ല്‍ ഇ​ന്ന്

രാ​വി​ലെ അ​ഞ്ചി​ന് ന​ട​തു​റ​ക്ക​ല്‍, 5.30ന് ​ദി​വ്യ​ബ​ലി-​മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ ലൂ​ക്ക് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ.​ ജോ​ണ്‍ ബ്രി​ട്ടോ. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളി​ക്ക​ല്‍, പ്ര​സം​ഗം-​ഫാ.​ പ്ര​ഭു ആ​ന്‍റ​ണി. 11ന് ​ദി​വ്യ​ബ​ലി-​ഫാ.​ ജോ​ര്‍​ജ് എ​ട​യേ​ഴ​ത്ത്. പ്ര​സം​ഗം-​ഫാ. ​തോ​മ​സ് മേ​ക്കാ​ട്ടു​പ​റ​മ്പി​ല്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ.​ അ​ല​ന്‍ ലെ​സ്്‌ലി ​പ​ന​യ്ക്ക​ല്‍, ​പ്ര​സം​ഗം-​ഫാ.​ നെ​ല്‍​സ​ണ്‍ ജോ​ബ്. അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ ഫ്രാ​ന്‍​സിസ് കൈ​ത​വ​ള​പ്പി​ല്‍. പ്ര​സം​ഗം-​ഫാ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി-​ഫാ.​ ജ​സ്റ്റി​ന്‍ കു​രി​ശി​ങ്ക​ല്‍. പ്ര​സം​ഗം-​ഫാ. ആ​ന്‍​സ​ന്‍ അ​റു​കു​ല​ശേ​രി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ. ജോ​സ് ജോ​സ​ഫ് അ​റ​യ്ക്ക​ല്‍.