ക​റ്റാ​നം പോ​പ് പ​യ​സ് സ്കൂ​ളി​ൽ സ്കൗ​ട്ട് ത്രി​ദി​ന ക്യാ​മ്പ് നാളെ
Monday, January 17, 2022 10:58 PM IST
കാ​യം​കു​ളം: പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സി​ന്‍റെ ത്രി​ദി​ന ക്യാ​മ്പ് 19 മു​ത​ൽ 21 വ​രെ ന​ട​ക്കും.

മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​റ്റി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​ത ക​റ​സ്‌​പോ​ണ്ട​ന്‍റ് ഫാ.​ ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി, ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം, ഫ​സ്റ്റ് എ​യ്ഡ് ആ​ൻ​ഡ് ബാ​ൻ​ഡേ​ജ്, യോ​ഗാ​പ​രി​ശീ​ല​നം, ഫ്ലാ​ഗ് സെ​റി​മ​ണി, പെ​ട്രോ​ൾ സി​സ്റ്റം, അ​ടു​ക്ക​ളവി​ശേ​ഷം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മെ​ന്ന് സ്കൗ​ട് മാ​സ്റ്റ​ർ സി​റ്റി വ​ർ​ഗീ​സ് അ​റി​യി​ച്ചു.