മോ​ട്ടോ​ർ ത​റ​യി​ലെ പ​റ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി ഡ്രൈവർ മ​രി​ച്ച നി​ല​യി​ൽ
Monday, January 17, 2022 10:58 PM IST
മ​ങ്കൊ​ന്പ്: മോ​ട്ടോ​ർ ത​റ​യി​ലെ ഡ്രൈ​വ​റെ പ​റ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് വെ​ട്ടി​പ്പ​റ​ന്പി​ൽ സ​തീ​ശ​നാ(62)ണു ​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ഇ​രു​ന്പ​നം പാ​ട​ശേ​ഖ​ര​ത്തി​ലെ മു​പ്പ​തി​ൽ​ച്ചി​റ മോ​ട്ടോ​ർ ത​റ​യി​ലാ​യാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണി​ദ്ദേ​ഹം. വീ​ടി​നു മു​ൻ​വ​ശ​ത്തു​ള്ള തോ​ടി​ന്‍റെ എ​തി​ർ ക​ര​യി​ൽ ത​ന്നെ​യാ​ണ് മോ​ട്ടോ​ർത​റ. ഉ​ച്ച​യ്ക്കു ഉൗ​ണു​ക​ഴി​ക്കാ​ൻ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചു ചെ​ല്ലു​ക​യാ​യി​രു​ന്നു. ചു​റ്റി​ക, ഉ​ടു​ത്തി​രു​ന്ന മു​ണ്ട്, ചെ​രി​പ്പ് എ​ന്നി​വ മോ​ട്ടോ​ർ ത​റ​യി​ൽ ക​ര​യ്ക്കു കാ​ണ​പ്പെ​ട്ട​തോ​ടെ സം​ശ​യം തോ​ന്നി. ഇ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​മീ​പ​വാ​സി​ക​ൾ പ​റ​ക്കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽനി​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​റ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ച​വ​ർ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ പ​റ​യു​ടെ വാ​ൽ​വി​ൽ കു​ടു​ങ്ങി​പ്പോ​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ശ്യാം​മോ​ൻ, സ​നു. മ​രു​മ​ക​ൾ: ശി​ൽ​പ.