ക​ത്തീ​ഡ്ര​ല്‍ റാ​സ​യ്ക്കു ക്ഷേ​ത്രന​ട​യി​ല്‍ സ്വീ​ക​ര​ണം നൽകി
Monday, January 17, 2022 10:58 PM IST
മാ​വേ​ലി​ക്ക​ര: മ​ത​മൈ​ത്രി​യു​ടെ പ്ര​തീ​ക​മാ​യി പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലെ പെ​രു​ന്നാ​ള്‍ റാ​സ​യ്ക്കു പു​തി​യ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്രന​ട​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ചാ​ര​പ്പെ​രു​മ​യു​ടെ ഭാ​ഗ​മാ​ണ് മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക്ഷേ​ത്രന​ട​യി​ല്‍ റാ​സ നി​ര്‍​ത്തി പ്ര​ത്യേ​ക ധൂ​പ​പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്.

ഈ ​സ​മ​യം ക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ക്ഷേ​ത്ര​ന​ട​യി​ല്‍ വ​ലി​യ നി​ല​വി​ള​ക്കു തെ​ളി​ച്ചു സ്വീ​ക​ര​ണം ന​ല്‍​കി. ച​ട​ങ്ങു​ക​ള്‍​ക്കു ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​എ​ബി ഫി​ലി​പ്, സ​ഹ​വി​കാ​രി ഫാ. ​ജോ​യി​സ് വി. ​ജോ​യി, ട്ര​സ്റ്റി സൈ​മ​ണ്‍ വ​ര്‍​ഗീ​സ് കൊ​മ്പ​ശേ​രി​ല്‍, സെ​ക്ര​ട്ട​റി ജി. ​കോ​ശി തു​ണ്ടു​പ​റ​മ്പി​ല്‍, എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. രാ​ജ​ഗോ​പാ​ല​പി​ള്ള, സെ​ക്ര​ട്ട​റി കെ.​പി. മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, കെ.​ജി. മ​ഹാ​ദേ​വ​ന്‍, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ര്‍, കെ.​ജി. സു​രേ​ഷ്, ചെ​ന്നി​ത്ത​ല സ​ദാ​ശി​വ​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.