അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സും പു​ന​ലൂ​ർ എ​സ്എ​ന്നും ജേ​താ​ക്ക​ൾ
Monday, January 17, 2022 10:58 PM IST
അ​മ്പ​ല​പ്പു​ഴ: ഗ​വ. കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രോ​സ്ക​ൺ​ട്രി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജും ജേ​താ​ക്ക​ളാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് അ​ഞ്ച​ൽ, എ​ൽ​എ​ൻ​സി​പി​ഇ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ്യ​ക്തി​ഗ​ത​യി​ന​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ലെ ആ​ർ.​എ​സ് മ​നോ​ജ് , ച​വ​റ ഗ​വ. കോ​ള​ജി​ലെ ശ​ശി​കു​മാ​ർ, അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ലെ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജി​ലെ എ​സ്.യു. ഫാ​ത്തി​മ, ജെ. ​രേ​ഷ്മ, കാ​ത​റീ​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ച്ച്. സ​ലാം എം​എ​ൽ​എ മ​ത്സ​രം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മോ​ത്തി ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​ൻ.​ജെ. അ​ഗ​സ്റ്റി​ൻ, ആ​ർ. സ​ന്തോ​ഷ്, വി​നോ​ദ് ജേ​ക്ക​ബ്, അ​നീ​ഷ് രാ​ജ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.