സെ​ന്‍റ് ജോ​ര്‍​ജ് ചു​ണ്ട​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
Monday, January 17, 2022 10:54 PM IST
എ​ട​ത്വ: ച​ങ്ങ​ങ്ക​രി ന​ടു​ഭാ​ഗം ക്രി​സ്ത്യ​ന്‍ യൂ​ണി​യ​ന്‍ വ​ക സെ​ന്‍റ് ജോ​ര്‍​ജ് ചു​ണ്ട​ന്‍ വ​ള്ളം ഉ​ട​മ​ക​ളു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭ​ര​ണ​സ​മ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ഫ. ജേ​ക്ക​ബ് സേ​വ്യ​ര്‍ വാ​ളം​പ​റ​മ്പി​ലി​ല്‍ (പ്ര​സി​ഡ​ന്‍റ്), ലൂ​ക്ക് മാ​ത്യു വെ​ള്ളാ​പ്പ​ള്ളി​പു​ര​യ്ക്ക​ല്‍ (സെ​ക്ര​ട്ട​റി), ജോ​സ​ഫ് വ​ര്‍​ഗീ​സ് തെ​ക്കേ​ടം (ട്രഷറർ), ജോ​സ്‌​ല​റ്റ് ജോ​സ​ഫ് മാ​മ്പ്ര​യി​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്) സെ​ബാ​സ്റ്റ്യ​ന്‍ അ​ല​ക്‌​സ് ക​ണ്ണം​കു​ളം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​സ​ഫ് തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍ (ക്യാ​പ്റ്റ​ന്‍), ജേ​ക്ക​ബ് തോ​മ​സ് വെ​ളു​ത്തേ​ട​ത്ത്, അ​ഗ​സ്റ്റി​ന്‍ വി. ​ജെ. വേ​ലി​ക്ക​ളം, മാ​ത്യൂ​സ് ദേ​വ​സ്യ ച​ന്ദ്ര​ത്തി​ല്‍, ചെ​റി​യാ​ന്‍ ആ​ന്‍റ​ണി ക​ണ്ണം​പ​ള്ളി​ല്‍, ജോ​മോ​ന്‍ ജോ​സ​ഫ് ചു​ര​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രെ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഉത്സവത്തിനു കൊ​ടി​യേ​റി

ഹ​രി​പ്പാ​ട്: ഏ​വൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ അഞ്ചിന് ഹ​രി​നാ​മ​കീ​ർ​ത്ത​ന​ത്തോ​ടെ ആ​രം​ഭി​ച്ച് ആ​റാ​ട്ട് ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​രു​ളി​ച്ച, വൈ​കു​ന്നേ​രം 5.30ന് ​കെ​ട്ടു​കാ​ഴ്ച, 6.30ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത്.