ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി​യി​ലേ​ക്കു മാ​റു​ന്നു; ശു​ചി​മു​റി പോ​ലു​മി​ല്ലെ​ന്ന് ആ​ക്ഷേ​പം
Monday, January 17, 2022 10:54 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ർ​ന്നു​നി​ല്‍​ക്കു​മ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ശു​ചി​മു​റി​ക​ളി​ല്ലാ​തെ ന​ട്ടം തി​രി​യു​ന്നു. പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ശു​ചി​മു​റി​ക​ള്‍ കൊ​റോ​ണ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കൂ​ട്ടി​രി​പ്പു​കാ​രും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രും സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​വി​ടെ​യാ​ക​ട്ടെ അ​മി​ത​വാ​ട​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കു​ളി​ച്ച് വൃ​ത്തി​യാ​കാ​ന്‍ മു​റി​യെ​ടു​ത്താ​ലും ഒ​രു ദി​വ​സ​ത്തെ വാ​ട​ക കൊ​ടു​ക്ക​ണം. പ​ല ലോ​ഡ്ജു​ക​ളും അ​മി​ത​വാ​ട​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​ട്ടു ശു​ചി​മു​റി​ക​ളോ​ടെ പു​തി​യ കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും വൈ​ദ്യു​തി ബ​ന്ധം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ ഇ​തു പ്ര​വ​ർ​ത്തി​ക്കാ​നു​മാ​യി​ട്ടി​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ശു​ചി​മു​റി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ല്‍​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്തി​നെ അ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി​ക​ളും സീ​ക​രി​ച്ചി​ട്ടി​ല്ല.