ഫ​യ​ൽ ക​ത്തി‌​യ കേ​സ് പു​ക​യാ​യി; പു​ക​മ​റ​യി​ൽ ര​ക്ഷ​പ്പെ​ട്ട് കു​റ്റ​വാ​ളി​ക​ൾ
Monday, January 17, 2022 10:54 PM IST
അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഫ​യ​ൽ ക​ത്തി‌​യ കേ​സിൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും. മൂ​ന്നുമാ​സം മു​ന്പാ​ണ് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തീപി​ടി​ച്ച് ഫ​യ​ലു​ക​ൾ ക​ത്തി ന​ശി​ച്ച​ത്. മൂ​ന്നാം നി​ല​യി​ൽ ഹാ​ളി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ല ഫ​യ​ലു​ക​ൾ ഹാ​ളി​ൽ കൊ​ണ്ടി​ട്ട് ക​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കെ​എ​സ്ഇ​ബി​യും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ത്തി​യ​ത്. എ​ന്നാ​ൽ പൂ​ട്ടി​യി​ട്ട ഹാ​ൾ കു​ത്തി​ത്തു​റ​ന്ന​തി​നെ​ക്കു​റി​ച്ചും മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ ഹാ​ളി​ൽ ക​ത്തി​ച്ച​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. ചി​ല പ്ര​ധാ​ന ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഫ​യ​ലു​ക​ൾ ക​ത്തി​യ​ത്. എ​ന്നി​ട്ടും കു​റ്റ​ക്കാ​ര​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കാ​തെ മൗ​നം പാ​ലി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യു​ടെ നി​ല​പാ​ട് ദു​രൂ​ഹ​ത ഉ​ണ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കാ​മ്പ​സ് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ സ​മ്മേ​ള​നം

അ​മ്പ​ല​പ്പു​ഴ: കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ഡ​മി ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (കേ​പ്പ്) നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പു​ന്ന​പ്ര കാ​മ്പ​സ് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ സ​മ്മേ​ള​നം എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ. സാ​ബു അ​ധ്യ​ക്ഷ​നാ​യി. എം.​ര​ഘു, ജെ. ​ജ​യ​കു​മാ​ർ, വി. ​കെ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.