തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Sunday, January 16, 2022 10:34 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ കു​മ​രം​ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നി​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ സി​റി​ൾ നാ​ൽ​പ​താം​ക​ളം കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു വൈ​കു​ന്നേ​ര​ത്തെ തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​ന് തി​രു​ക്ക​ർ​മങ്ങ​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പ​ള്ളി​ക്കു ചു​റ്റും ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​കും തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് വി​കാ​രി അ​റി​യി​ച്ചു.

ജ​ന​റ​ൽ സ​ർ​ജ​റി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

അ​മ്പ​ല​പ്പു​ഴ: സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​ അ​രു​ൺ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ രാ​മ​ഭ​ദ്ര​ൻ, ന​ഴ്സി​ംഗ് സൂ​പ്ര​ണ്ട് ഷീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡോ.​അ​നീ​ഷ ഫാ​ത്തി​മ, ഡോ. ​ഷ​ഫീ​ർ എം. ​ഷാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ ഗൈ​ന​ക്കോ​ള​ജി ക്യാ​മ്പ് 23 നു ​ന​ട​ക്കും. വ​ന്ധ്യ​താ പ​രി​ശോ​ധ​ന​യും ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ള​വു​ക​ളും സൗ​ജ​ന്യ​ങ്ങ​ളും ല​ഭി​ക്കും. ബു​ക്കിം​ഗി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 0477-2267676, 2240203.