ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് ജൈ​വ​കൃ​ഷി വ്യാ​പ​ന​യ​ജ്ഞം
Sunday, January 16, 2022 10:33 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള കോ​ൺ​ഗ്ര​സ് മാ​വേ​ലി​ക്ക​ര ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജൈ​വ​കൃ​ഷി വ്യാ​പ​നയ​ജ്ഞം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് ലക്ഷ്യം. പ​ച്ച​ക്ക​റിത്തൈക​ൾ ന​ട്ടുകൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല, അ​തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വ​ള​വും മ​രു​ന്നും ന​ൽ​കു​ക എന്ന​താ​ണു പ​ദ്ധ​തി​യെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. ജൈ​വകൃ​ഷി വ്യാ​പ​ന​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കാ​ർ​ഷി​ക ശി​ബി​രം ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് അ​ധ്യക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് സി. ​കു​റ്റി​ശേ​രി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഉ​ന്ന​താ​ധി​കാ​ര സ​മ​തി അം​ഗം തോ​മ​സ് എം. ​മാ​ത്തു​ണ്ണി, കെ.​ജി. സു​രേ​ഷ് കു​മാ​ർ, തോ​മ​സു​കു​ട്ടി മാ​ത്യു, ജേ​യി​സ് ജോ​ൺ വെ​ട്ടി​യാ​ർ, ജോ​ർ​ജ് മ​ത്താ​യി, അ​ല​ക്സി മാ​ത്യു, അ​ല​ക്സാ​ണ്ട​ർ നൈ​നാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്ത്രീ​ധ​ന​ത്തി​നെ​തി​രേ
സ്‌​നേ​ഹാ​ര്‍​ദ്രം കാ​മ്പ​യിൻ

മാ​വേ​ലി​ക്ക​ര: കേ​ര​ള പു​ല​യ​ര്‍ മ​ഹാ​സ​ഭ മ​റ്റം - ആ​ഞ്ഞ​ലി​പ്രാ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ധ​ന​ത്തി​നും ആ​ര്‍​ഭാ​ട വി​വാ​ഹ​ങ്ങ​ള്‍​ക്കു​മെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ സ്‌​നേ​ഹാ​ദ്രം കാ​മ്പ​യി​നി​നു തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​തി​ര.​ജി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ​സ്.​ പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.​ ലാ​ല്‍​കു​മാ​ര്‍ സ​ഭാ സ​ന്ദേ​ശം ന​ല്‍​കി.​ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ​എ​സ്.​ പ്രേം​ജി​ത്ത്(​പ്ര​സി​ഡ​ന്‍റ് ), വ​സ​ന്താ ചി​ത്ത​ന്‍(​സെ​ക്ര​ട്ട​റി), കെ.​ രാ​ജ​പ്പ​ന്‍(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.