കേ​ര​ളം ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്
Sunday, January 16, 2022 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: രാ​ജ്യ​ത്തുന​ട​ക്കു​ന്ന എ​ല്ലാ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ബു​ദ്ധി​കേ​ന്ദ്രം കേ​ര​ള​മാ​യി മാ​റി​യെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. കൃ​ഷ്ണ​കു​മാ​ർ. ബി​ജെ​പി നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഭീ​ക​ര​ത​യ്ക്കെ​തി​രേ ന​ട​ത്തി​യ ജ​ന​കീ​യ ​പ്ര​തി​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ അ​ധ്യക്ഷത വഹിച്ചു.

ക​ര​സേ​ന ദി​നാ​ച​ര​ണം

ആ​ല​പ്പു​ഴ: ജെ​സി​ഐ പു​ന്ന​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ര​സേ​നാ ദി​നം ആ​ച​രി​ച്ചു. റി​ട്ട. കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​റി​നെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ത​ത്തം​മ്പ​ള്ളി ആ​ദ​രി​ച്ചു. കെ. ​കെ. സ​ന​ൽ​കു​മാ​ർ, പ്രി​യ​ൻ കൂ​ട്ടാ​ല, സ്ക​റി​യ ഒ.ജെ., അ​നി​ൽ കെ. ​അ​വി​ട്ട​ത്ത്, എ. ​സി​റാ​ജ്ജു​ദ്ദീ​ൻ, പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ജോ​യ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി.​എ. ​ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ
അ​നാ​ച്ഛാ​ദ​നം ചെ​യ്തു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, അ​ധ്യാ​ത്മി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന വി.​എ. ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ എ​.എ. ഷു​ക്കൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള സം​സ്ഥാ​ന ബ​ഹു​മ​തി നേ​ടി​യ എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​കെ. മ​നോ​ജ്കു​മാ​ര്‍ കൃ​ഷ്‌​ണേ​ശ്വ​രി​യെ ആ​ദ​രി​ച്ചു.