ക​യ​റു​ത്പ​ന്ന ക​യ​റ്റു​മ​തി​യി​ൽ അ​ഞ്ചു​ ശ​ത​മാ​നം വ​ർ​ധ​ന
Sunday, January 16, 2022 10:33 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ കോ​ർ​പറേ​ഷ​ൻ 173 കോ​ടി​യു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചെ​ന്ന് ചെ​യ​ർ​മാ​ൻ ജി. ​വേ​ണു​ഗോ​പാ​ൽ. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ജ​നു​വ​രി 14 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 165 കോ​ടി രൂ​പ​യു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും ക​യ​റ്റു​മ​തി​യി​ൽ അ​ഞ്ചു​ ശ​ത​മാ​നം വ​ർ​ധ​ന നേ​ടാ​നാ​യി. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ചെ​റു​കി​ട സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി സം​ഭ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക്ര​യ​വി​ല സ്ഥി​ര​താ പ​ദ്ധ​തി 2007 മു​ത​ൽ നി​ല​വി​ലു​ണ്ട്. വ​ർ​ഷ​ത്തി​ൽ 200 തൊ​ഴി​ൽദി​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

2016 ൽ പത്തു ​കോ​ടി​യു​ടെ ക​യ​റു​ത്പ​ന്ന​ങ്ങ​ൾ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നു. 2016- 2021 കാ​ല​യ​ള​വി​ൽ 732 കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ സം​ഭ​രി​ച്ചു. ഇ​തി​ൽ 40 കോ​ടി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്റ്റോ​ക്കാ​യു​ള്ള​ത്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശ, ആ​ഭ്യ​ന്ത​രമാ​ർ​ക്ക​റ്റു​ക​ളി​ൽ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ ഫൈ​ബ​ർ മാ​റ്റ്, ബി​സി 1, ബി​സി 20 എ​ന്നീ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. പി​വി​സി, ലാ​റ്റ​ക്സ് ട​ഫ്റ്റ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ദേ​ശ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റു​ക​ളി​ലു​ണ്ടാ​യ ക്ര​മാ​തീ​ത​മാ​യ സ്വീ​കാ​ര്യ​ത​യാ​ണ് ഇ​ത്ത​രം കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ൽ. എ​ന്നി​രു​ന്നാ​ലും ഇ​വ​യു​ടെ വി​പ​ണ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​ത​ല​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​രു​മാ​യി പ്രാ​ഥ​മി​ക ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ ക​യ​റ്റു​മ​തി​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി, വി​പു​ല​മാ​യൊ​രു മീ​റ്റിം​ഗ് മ​ന്ത്രി ത​ല​ത്തി​ൽ ഉ​ട​ന​ടി വി​ളി​ക്കും.
കെ​ട്ടി​ക്കി​ട​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ വി​പു​ല​മാ​യ വി​പ​ണ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ് സാ​ന്പ​ത്തി​ക, വാ​ണി​ജ്യമേ​ഖ​ല​ക​ളെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ ക​ണ്ടെ​യ്ന​ർ ക്ഷാ​മ​വും ക​യ​റ്റു​മ​തി ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ന്ന​തും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നു ത​ട​സ​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച വ​ക​യി​ൽ ഒ​ന്പ​തു കോ​ടി​യോ​ളം രൂ​പ ചെ​റു​കി​ട സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​ണ്ട്. ഇ​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ആ​നു​പാ​തി​ക​മാ​യി വി​ത​ര​ണം ചെ​യ്യും. സ്റ്റോ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൂ​ർ​ണ​മാ​യി വി​റ്റ​ഴി​ക്കു​ന്ന​തി​നു​മാ​യി ഒ​രു പ്ര​ത്യേ​ക പ​ദ്ധ​തി ക​യ​ർ കോ​ർ​പറേ​ഷ​ൻ ആ​വി​ഷ്ക്ക​രി​ക്കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​റ്റ​ഴി​ക്കും. ആ​ഭ്യ​ന്ത​ര​മാ​ർ​ക്ക​റ്റി​ൽ ക​യ​റു​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ക​ണ്ടെ​ത്താ​നും വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തെ മു​ൻ​നി​ര ക​ന്പ​നി​ക​ളു​മാ​യി കോ​ർ​പറേ​ഷ​ൻ ക​രാ​റി​ലേ​ർ​പ്പെ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. പു​തി​യ​താ​യി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യും ഫ്രാ​ഞ്ച​സി​ക​ളി​ലൂ​ടെ​യും കെ​ട്ടി​ക്കി​ട​ക്കു​ന്ന മു​ഴു​വ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.