അ​ന്ധ​കാ​ര​ന​ഴി പാ​ലം ഉ​ട​ൻ ഗ​താ​ഗ​ത​ത്തി​നു തു​റക്കും
Sunday, January 16, 2022 10:33 PM IST
തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ പാ​ല​ത്തി​നു ശാ​പ​മോ​ക്ഷം. വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഒ​രു വ​ർ​ഷം മു​മ്പ് പാ​ല​ത്തി​ന്‍റെ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡു​പ​ണി എ​ങ്ങു​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം സ്തം​ഭി​ച്ച​ത്.

പു​തി​യ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ റോ​ഡു​യ​ർ​ത്തി പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ക​രാ​റു​കാ​ർ അ​റി​യി​ച്ചു.

ഫോ​ർ​ട്ടു​കൊ​ച്ചി- ആ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത​യി​ലെ മു​ഖ്യ​പാ​ല​മാ​ണ് അ​ന്ധ​കാ​ര​ന​ഴി. നി​ര​ന്ത​ര സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്ന അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

‌ വ​ട​ക്കേ സ്പി​ൽ​വേ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ങ്കി​ലും മ​റ്റൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പാ​ല​മാ​ണ് ഇ​പ്പോ​ഴും ഗ​താ​ഗ​ത​ത്തി​നു പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ പാ​ല​ത്തി​ലൂ​ടെ ഉ​ട​ൻ ഗ​താ​ഗ​തം മാ​റ്റി​വി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.