സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 19 വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ള്‍
Sunday, January 16, 2022 10:28 PM IST
ആ​ല​പ്പു​ഴ: സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള വി​ത​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​സ​ഭ​യി​ലെ 19 വാ​ര്‍​ഡു​ക​ളി​ല്‍ അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ള്‍ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രാ​തി​ക​ള്‍​ക്ക് ഇ​ട ന​ല്‍​കാ​തെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ഴാ​ണ് വി​ക​സ​നം ജ​ന​കീ​യ​മാ​കു​ന്ന​തെ​ന്നും ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്, വാ​ട​യ്ക്ക​ല്‍, തു​മ്പോ​ളി, മം​ഗ​ലം, കാ​ളാ​ത്ത്, മ​ന്ന​ത്ത്, തി​രു​വ​മ്പാ​ടി, ആ​ശ്ര​മം, ഹൗ​സിം​ഗ് കോ​ള​നി വാ​ര്‍​ഡ്- 2, ഇ​ര​വു​കാ​ട്, വ​ലി​യ​കു​ളം, റെ​യി​ല്‍​വേ സ്റ്റേഷ​ന്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ക​ര​ള​കം, ആ​ലി​ശേ​രി, വാ​ട​ക്ക​നാ​ല്‍, പ​ള്ളാ​ത്തു​രു​ത്തി, പു​ന്ന​മ​ട, ല​ജ​ന​ത്ത് എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ച്ച്. സ​ലാം എംഎ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.