ആ​യുർ​വേ​ദ​ത്തി​ന്‍റേ​ത് മ​റ​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന: മ​ന്ത്രി പി. ​പ്ര​സാ​ദ്
Sunday, January 16, 2022 10:28 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റ ആ​രോ​ഗ്യ പാ​ര​മ്പ​ര്യ​ത്തി​ൽ ആ​യുർ​വേ​ദ​ത്തി​ന്‍റെ സം​ഭാ​വ​ന ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ്. ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​യുർ​വേ​ദ​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​വ​രു​ടെ വ്യാ​വ​സാ​യി​ക താ​ത് പ​ര്യം തി​രി​ച്ച​റി​യ​ണ​മെ​ന്ന് എ​ച്ച്. സ​ലാം എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​ സൈ​നു​ൽ ആ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ബി. രാ​ജേ​ഷ്, സൗ​മ്യ​രാ​ജ്, ഡോ. ​രാ​ജു തോ​മ​സ്, ഡോ. ​ലി​ന്‍റാ ഫ്രാ​ൻ​സി​സ്, ഡോ. ​ര​ജി​ത് ആ​ന​ന്ദ്, ഡോ. ​വി​ഷ്ണു ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗി ച്ചു.

ആ​യുർ​വേ​ദ വി​ക​സ​ന അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കു​ക, ആ​യുർ​വേ​ദ ചി​കി​ത്സ​യ്ക്കു പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക. മെ​ഡി​സെ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ ആ​യുർ​വേ​ദ​വും ഉ​ൾ​പ്പെ​ടു​ത്തു​ക, ജി​ല്ലാ ആ​യുർ​വേ​ദ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നു പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി അ​നെ​ക്സ് ആ​രം​ഭി​ക്കു​ക, ആ​ല​പ്പു​ഴ പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി പ​ണി അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, ആ​ല​പ്പു​ഴ​യി​ൽ സ്പോ​ർ​ട്സ് ആ​യുർ​വേ​ദ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ക, ആ​യുർ​വേ​ദ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, അ​ഞ്ചുവ​ർ​ഷം നി​കു​തി ഇ​ള​വ്, കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി, പ​ലി​ശ കു​റ​ഞ്ഞ വാ​യ്പ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കു​ക, ആ​ർ​ദ്രം മി​ഷ​നി​ൽ ആ​യുർ​വേ​ദ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം മു​ന്നോ​ട്ടു​വ​ച്ചു.