വാ​ട്ട​ർ കി​യോ​സ്‌​ക് വൈ​കി​പ്പി​ച്ച​തി​നു മാ​പ്പു പ​റ​യ​ണമെന്ന് പ്ര​തി​പ​ക്ഷം
Sunday, January 16, 2022 10:27 PM IST
ആ​ല​പ്പു​ഴ: അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നലെ ഉ​ദ്ഘാ​ട​നം ചെ​യ്ത 19 വാ​ട്ട​ർ കി​യോ​സ്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ച്ച​തി​നു ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ.​ റീ​ഗോ രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ ഭ​ര​ണസ​മി​തി​യു​ടെ കാ​ല​ത്ത് ഇ​തി​ന്‍റെ പ​ണി 90 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്ന​താ​ണ്. ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ പോ​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ ഒ​രു വ​ർ​ഷം വൈ​കി​പ്പി​ച്ച് ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ നാ​ട​കം മാ​ത്ര​മാ​ണെ​ന്നും റീ​ഗോ പ​റ​ഞ്ഞു.

നാ​ലു മാ​സം മു​ന്പ് ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ട്ട​ർ കി​യോ​സ്ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് കൗ​ൺ​സി​ലി​ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. അ​കാ​ര​ണ​മാ​യി വാ​ട്ട​ർ കി​യോ​സ്ക്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ വ​രു​ത്തി​യ കാ​ല​താ​മ​സ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ഇ​ന്ന​ലത്തെ ഉ​ദ്ഘാ​ട​ന യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

റീ​ഗോ രാ​ജു, സ​ജേ​ഷ് ചാ​ക്കു​പ​റ​മ്പി​ൽ, പി.എ​സ്. ഫൈ​സ​ൽ, കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്, സു​മം സ്ക​ന്ദ​ൻ, ജി ​ശ്രീ​ലേ​ഖ, അ​മ്പി​ളി അ​ര​വി​ന്ദ്, ജെ​സി​മോ​ൾ കെ.എ, പി.​ജി.​ എ​ലി​സ​ബ​ത്ത്, ബി​ജി ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.