വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, January 16, 2022 10:27 PM IST
ആ​ല​പ്പു​ഴ: വ​ടി​വാ​ളു​മാ​യി വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം. കൈ​ന​ക​രി കാ​ളാ​ശേ​രി ഐ​സ​ക് തോ​മ​സാ​ണ് നെ​ടു​മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ ര​ണ്ടം​ഗ സം​ഘം വ​ടി​വാ​ളു​മാ​യി വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. നാ​ലു​വ​യ​സു​ള്ള മ​ക​നും ഭാ​ര്യ​യും സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽനി​ന്നു മാ​റി​യി​ട്ടി​ല്ല. ഒ​ച്ച​കേ​ട്ട് സ​ഹോ​ദ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ഴു​ത്തി​ൽ വ​ച്ച വ​ടി​വാ​ൾ മാ​റ്റി സം​ഘം ഓ​ടി ര​ക്ഷ​പ്പെട്ട​ത്. പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ അ​ഴി​മ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ദ്ദേ​ഹം കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​രം തീ​ർ​ക്കാ​നാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ന്നെ​യും കു​ടും​ബ​ത്തേ​യും ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്ന് അ​ക്ര​മി​ക​ൾ പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ലു​ണ്ട്.