പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം: ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Sunday, January 16, 2022 10:27 PM IST
കാ​യം​കു​ളം: പെ​ട്രോ​ൾ പ​മ്പി​ൽ ക​യ​റി പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. പു​ള്ളി​ക്ക​ണ​ക്ക് ശ​ക്തി ഫ്യൂ​വ​ൽ​സി​ൽ ജ​നു​വ​രി ഒ​ന്നി​നു രാ​ത്രി 8.45ന് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ഒ​ന്നാം പ്ര​തി​യു​മാ​യ കൃ​ഷ്ണ​പു​രം ഷീ​ജാ ഭ​വ​ന​ത്തി​ൽ ഛോട്ടാ ​അ​ഫ്സ​ലി​നെ​യാ​ണ് (അ​ഫ്സ​ൽ-25) കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ഫ്സ​ൽ പു​ള്ളി​ക്ക​ണ​ക്ക് ഗ്രൗ​ണ്ടി​നു സ​മീ​പ​മെ​ത്തി​യെ​ന്ന ര​ഹ​സ്യവി​വ​ര​ത്തെ​തു​ട​ർ​ന്ന് കാ​യം​കു​ളം എ​സ്ഐ ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​രാ​യ ഷാ​ജ​ഹാ​ൻ, ശ​ര​ത്, ദീ​പ​ക്, അ​രു​ൺ, ഫി​റോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.