ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 20 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍
Sunday, January 16, 2022 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 20 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ

ജി​ല്ല​യി​ലെ എ​ല്ലാ​ത്ത​രം സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സ​മു​ദാ​യി​ക പൊ​തു പ​രി​പാ​ടി​ക​ള്‍, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍, വി​വ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ളും സാ​മൂ​ഹി​ക അ​ക​ല​വും ഉ​റ​പ്പാ​ക്കി പ​ര​മാ​വ​ധി അ​ന്പ​തു​പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചേ ന​ട​ത്താ​ന്‍ പാ​ടു​ള്ളു. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്തി​രി​ക്ക​ണം. ഈ ​നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍​ക്കും കെ​ട്ടി​ട ഉ​മ​ട​യ്ക്കു​മെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ള്‍, പ​രി​പാ​ടി​ക​ള്‍, ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ ഓ​ണ്‍​ലൈ​നി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ.
ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, മ​റ്റ് വ​ലി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 ച​തു​ര​ശ്ര അ​ടി​യി​ല്‍ ഒ​രാ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കി മാ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാം. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ര്‍ ക​ട​യു​ട​മ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണം. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് പേ​രു വി​വ​രം സൂ​ക്ഷി​ക്ക​ണം.

ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജിം​നേ​ഷ്യ​ങ്ങ​ളു​ടെ​യും നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ഇ​നി യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ല്‍ പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും ഹോ​ട്ട​ലു​ട​മ​യു​ടെ ചെ​ല​വി​ല്‍ സാ​നി​റ്റൈ​സ് ചെ​യ്യ​ണം. ഹോ​ട്ട​ലു​ക​ളി​ലെ പാ​ര്‍​ട്ടി ഹാ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ചു. ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കു മാ​ത്ര​മേ ലി​ഫ്റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വൂ.

ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ത്തി​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ക​ച്ച​വ​ടം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ജി​ല്ല​യി​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ഉ​ത്ത​ര​വ് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ സാം​ക്ര​മി​ക രോ​ഗ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. പൊ​തു ഇ​ട​ങ്ങ​ളി​ലും വ​ലു​തും ചെ​റു​തു​മാ​യ ക​ട​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ല്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​തി​ന് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കും ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​ര്‍​ക്കും അ​ധി​കാ​രം ന​ല്‍​കി.